മതസമ്മേളനത്തില്‍ പങ്കെടുത്തതിന് അഞ്ച് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു

ബെയ്ജിംങ്: ക്രിസ്ത്യന്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തതിന് അഞ്ച് ക്രൈസ്തവരെ ചൈനീസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. മലേഷ്യയില്‍ നടന്ന ക്രിസ്ത്യന്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തതിനാണ് അറസ്റ്റ്. ചൈനീസ് ഇഡോനേഷ്യന്‍ പാസ്റ്റര്‍ സ്റ്റീഫന്‍ ടോങ് സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഇവര്‍ പങ്കെടുത്തത്. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രെസിക്യൂഷന്‍ വാച്ച് ഡോഗ് ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 28 മുതല്‍ 31 വരെ തീയതികളിലായിരുന്നു സമ്മേളനം. അഞ്ചുപേരും നിയമപരമായി തന്നെയാണ് മലേഷ്യയിലേക്ക് യാത്രയായത്. അംഗീകൃത പാസ്‌പോര്‍ട്ടുമുണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ അതിനെ അസാധുവാക്കിക്കൊണ്ടാണ് നിയമനടപടികളുമായി ഭരണകൂടം മുന്നോട്ടുപോകുന്നത്. ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം 60 രാജ്യങ്ങളില്‍ ന്യൂനപക്ഷ മതപീഡനം നടക്കുന്നുണ്ട്.

ചൈനയിലെ 97 മില്യന്‍ ക്രൈസ്തവര്‍ ഇതിന് വിധേയമാകുന്നുണ്ട്. അണ്ടര്‍ഗ്രൗണ്ട് സഭകള്‍ കേന്ദ്രീകരിച്ചാണ് ചൈനയിലെ സുവിശേഷവല്‍ക്കരണപ്രവര്‍ത്തനങ്ങളും സഭാപ്രവര്‍ത്തനങ്ങളും കൂടുതലായി നടക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.