ചൈനയില്‍ വിശ്വാസത്തിന്മേല്‍ വീണ്ടും പിടിമുറുക്കം; അണ്ടര്‍ഗ്രൗണ്ട് മെത്രാന്മാരുടെ ശവസംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാനും അനുവാദമില്ല

ഹോംങ് കോംഗ്: അണ്ടര്‍ഗ്രൗണ്ട് സഭയിലെ മെത്രാന്മാരുടെ ശവസംസ്‌കാരചടങ്ങുകള്‍ക്ക് പോലും കടുത്ത നിയന്ത്രണം വരുത്തി ചൈനീസ് ഭരണകൂടം ക്രൈസ്തവവിശ്വാസത്തിന്മേല്‍ പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം നിര്യാതനായ അണ്ടര്‍ ഗ്രൗണ്ട് ബിഷപ് ലീ സ്റ്റീഫന്റെ ശവസംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അടുത്ത ബന്ധുക്കള്‍ക്കോ വിശ്വാസികള്‍ക്കോ അനുവാദം നല്കിയില്ല. വൈദികര്‍ക്ക് മാത്രമേ ചടങ്ങില്‍ സംബന്ധിക്കാനായൂള്ളൂ.

അതുപോലെ ബിഷപ് സ്റ്റീഫന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ബിഷപ് ഷി ഹോംങ്‌ഷെനും ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനുള്ള അനുവാദം നിഷേധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും അധികാരികള്‍ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കുന്നുമുണ്ടായിരുന്നു. ബിഷപ് ഷീയെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്ന വൈദികരുടെ അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടു. ഓരോ വൈദികനും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ബിഷപ് സ്റ്റീഫന്‍ ലീ ചൈനീസ് ബിഷപ്സ് കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തതിന്റെ പേരില്‍ 1989 ല്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ജീവിതകാലത്ത് മൂന്നു തവണയായി 20 വര്‍ഷം അദ്ദേഹത്തെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.