ചൈനയില്‍ പള്ളികള്‍ വഴി ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങളും ആശയങ്ങളും പ്രചരിപ്പിക്കണമെന്ന് നിയമം

ബെയ്ജിംങ്: മതപരമായ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി ചൈനയില്‍ റിലീജിയസ് അഫയേഴ്‌സ് അഡ്മിനിസ്‌ട്രേഷന്‍ പുതിയ നയങ്ങള്‍ ആവിഷ്‌ക്കരിക്കുന്നു. മതസംഘടനകളും സ്ഥാപനങ്ങളും നിര്‍ബന്ധമായും ചൈനയിലെ ക്മ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങളും ആശയങ്ങളും പ്രചരിപ്പിക്കണമെന്നതാണ് ഈ നിയമം.

ചൈനയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയുള്ള ഇംഗ്ലീഷ് ഭാഷയിലുള്ള വെബ്‌സൈറ്റിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. ആര്‍ട്ടി്ക്കിള്‍ 5,17 എന്നിവയിലാണ് ഇത് സംബന്ധിച്ച പരാമര്‍ശണുള്ളത്. മതപരമായ സംഘടനകള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിസി നിര്‍ബന്ധമായും പ്രചരിപ്പിക്കേണ്ടതാണെന്ന് ഇതില്‍ പറയുന്നു.

നിങ്ങള്‍ ബുദ്ധമതക്കാരനോ മുസ്ലീമോ ക്രിസ്ത്യാനിയോ ആരുമായിരുന്നുകൊള്ളട്ടെ നിങ്ങള്‍ ഈ നിയമം അനുസരിക്കേണ്ടതാണെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു കത്തോലിക്കാ പുരോഹിതന്‍ പറയുന്നു.

ഫെബ്രുവരി ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.