ചൈനീസ് പേട്രിയോട്ടിക് അസോസിയേഷന്‍ പുതിയ മെത്രാനെ വാഴിച്ചു

ഷാന്‍ഡോങ്: ചൈനീസ് പേട്രിയോട്ടിക് അസോസിയേഷന്‍ പുതിയ മെത്രാനെ വാഴിച്ചു. ക്വിങ്ഡാവോരൂപതയ്ക്കു വേണ്ടി തോമസ് ചെന്‍ ടിയാന്‍ഹോവിനെയാണ് മെത്രാനായി വാഴിച്ചത്. ചൈനീസ് പേട്രിയോട്ടിക് കാത്തലിക് അസോസിയേഷന്‍ ചെയര്‍മാന്‍ ബിഷപ് ഫാങ് ചിങ്ങായോവോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍.

ഷാന്‍ഡോങ് പ്രൊവിന്‍സിലെ പാട്രിയോട്ടിക് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു 58 കാരനായ പുതിയ ബിഷപ്. 1989 ലാണ് വൈദികനായത്. 2010 മുതല്‍ നാഷനല്‍ പാട്രിയോട്ടിക് അസോസിയേഷന്‍ സ്റ്റാന്‍ഡിംങ് കമ്മറ്റി മെംബറായിരുന്നു.

വത്തിക്കാന്‍ ഈ നിയമനത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.ചൈനയും വത്തിക്കാനും തമ്മിലുള്ള പ്രൊവിഷനല്‍ എഗ്രിമെന്റിനെ തുടര്‍ന്നുള്ള ആദ്യത്തെ എപ്പിസ്‌ക്കോപ്പല്‍ ഓര്‍ഡിനേഷന്‍ ആയിരിക്കും ഇതെന്ന് ഏഷ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ചൈനയിലെ മെത്രാന്മാരെ വാഴിക്കുന്നതു സംബന്ധിച്ച് ചൈനയും വത്തിക്കാനും തമ്മിലുള്ള ആദ്യ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത് 2018 സെപ്തംബര്‍ 22 നായിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ ഉടമ്പടി പുതുക്കിയിരുന്നു. യുഎസ് കോണ്‍ഗ്രെഷനല്‍ എക്‌സിക്യൂട്ടിവ് കമ്മീഷന്റെ അഭിപ്രായത്തില്‍ ചൈനയിലെ കത്തോലിക്കര്‍ കൂടുതലായി മതപീഡനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.