മേരി മഗ്ദലനയുടെ കണ്ണുകളിലൂടെ ഈശോയുടെ കഥ പറയുന്ന ചിത്രം ശ്രദ്ധേയമാകുന്നു

ക്രിസ്തുവിന്റെ ജീവിതത്തിന് ഇതിനകം നിരവധി ഭാഷ്യങ്ങളുണ്ടായിട്ടുണ്ട്. അത്തരം പട്ടികയിലേക്ക് ഒരു ചിത്രം കൂടി. ചോസന്‍ വിറ്റ്‌നസ്. ആനിമേഷന്‍ ചിത്രമായിട്ടാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ജീസസ് ഫിലിം പ്രോജക്ട് വഴിയാണ് ചിത്രം പ്രേക്ഷകരിലെത്തിയത്, ലോകത്തിലെ 1800 ഭാഷകളില്‍ ചിത്രം ലഭ്യമാണ്. ക്രിസ്തുവിന്റെ ശുശ്രൂഷകള്‍, ഒറ്റുകൊടുക്കല്‍, മരണം, പുനരുത്ഥാനം എന്നിവ മേരി മഗ്ദലനയുടെ കണ്ണുകളിലൂടെയാണ് ചിത്രം ആവിഷ്‌ക്കരിക്കുന്നത്.

മരണത്തില്‍ നിന്ന് ഉയിര്‍ത്തെണീറ്റ ക്രിസ്തുവിന്റെ ആദ്യ അനുയായി മേരി മഗ്ദലനയായിരുന്നുവെന്നു എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ എലിസബത്ത് പറയുന്നു. തന്റെ പുനരുത്ഥാനത്തിന്റെ സാക്ഷികളെന്ന നിലയില്‍ ക്രിസ്തു അപ്പസ്‌തോലന്മാരെ അയച്ചു. ഈ ഒരു കാരണത്താല്‍ ചരിത്രപരമായി മേരി മഗ്ദലിന്‍ അറിയപ്പെടുന്നത് അപ്പസ്‌തോലന്മാരുടെ സാക്ഷിയെന്ന നിലയിലാണ്.

ചില പാരമ്പര്യങ്ങളില്‍ അപ്പസ്‌തോലരുടെ അപ്പസ്‌തോല്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. എലിസബത്ത് പറയുന്നു. 1979 മുതല്‍ ക്രിസ്ത്യന്‍ ഉള്ളടക്കമുള്ള പ്രോഗ്രാമുകളിലൂടെ സുവിശേഷവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവരുന്ന മിനിസ്ട്രിയാണ് ജീസസ് ഫിലിം പ്രോജക്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.