ചോസണ്‍ സീസണ്‍ 2 ഫിനാലെ ജൂലൈ 11 ന്

യേശുക്രിസ്തുവിന്റെ ജീവിതകഥ പറയുന്ന, ഫസ്റ്റ് എവര്‍ മള്‍ട്ടി സീസണ്‍ എപ്പിക് സീരിസ്, ചോസണ്‍ ന്റെ സീസണ്‍ 2 ഫിനാലെ ജൂലൈ 11ന് റീലിസ് ചെയ്യും. യൂട്യൂബ്, ഫേസ്ബുക്ക്, ചോസണ്‍ ആപ്പ് എന്നിവ വഴിയായിരിക്കും ഇത് പ്രേക്ഷകരിലെത്തുന്നത്. അപ്പസ്‌തോലന്മാരെ വിളിക്കുന്നതും മറ്റുമായിരുന്നു ആദ്യ സീസണില്‍ ഫോക്കസ് ചെയ്തിരുന്നതെങ്കില്‍ രണ്ടാം സീസണില്‍ ക്രിസ്തുവിന്റെ പ്രശസ്തി വളരുന്നതും അധികാരികളുമായുളള സംഘര്‍ഷം രൂപപ്പെടുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

ക്രൗഡ് ഫണ്ട് വഴിയാണ് ചോസണ്‍ന്റെ നിര്‍മ്മാണചെലവ് കണ്ടെത്തിയിരിക്കുന്നത്. ആദ്യ സീസണില്‍ 190000 ആളുകളില്‍ നിന്ന് പത്തുമില്യന്‍ സമാഹരിക്കാന്‍ സാധിച്ചിരുന്നു, ഈ വര്‍ഷം 125,000 ആളുകളില്‍ നിന്ന് 12 മില്യനാണ് സമാഹരിച്ചിരിക്കുന്നത്.

സീസണ്‍ മൂന്നിലേക്കുള്ള ധനശേഖരണം ആരംഭിച്ചുകഴിഞ്ഞു. ഏഴു സീസണ്‍ ആയി ക്രിസ്തുവിന്റെ ജീവിതകഥപറയാനാണ് സ്രഷ്ടാക്കളുടെ തീരുമാനം. 200 ല്‍ അധികം രാജ്യങ്ങളിലായി അമ്പതിലേറെ ഭാഷകളില്‍ ചോസണ്‍ പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.