“ജപമാല നെഞ്ചോട് ചേര്‍ത്ത നേരം” മാതൃ സ്‌നേഹത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്ന മനോഹര ഗാനം

ജീവിതത്തിന്റെ സങ്കടങ്ങളിലും നിസ്സഹായതകളിലും ജപമാലയുമായി പരിശുദ്ധ അമ്മയുടെ മുമ്പില്‍ ഒരുതവണയെങ്കിലും മുട്ടുകുത്തിയിട്ടില്ലാത്ത ഏതെങ്കിലും കത്തോലിക്കരുണ്ടാവുമോ നമുക്കിടയില്‍? നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് ചൊല്ലിയ ജപമാല നമ്മെ ആശ്വസിപ്പിച്ചിട്ടില്ലാത്ത അനുഭവമുണ്ടായിട്ടുണ്ടോ? ഇല്ല കാരണം ഓരോ കത്തോലിക്കന്റെയും മരിയഭക്തന്റെയും ഹൃദയത്തുടിപ്പാണ് ജപമാല.

അത്തരമൊരു അനുഭവം പകര്‍ന്നുതരുന്ന മനോഹരമായ ഗാനമാണ് ജപമാല നെഞ്ചോട് ചേര്‍ത്തനേരം. ചൊവ്വര നിത്യസഹായ ഭവന്‍ അവതരിപ്പിക്കുന്ന ഈ ഗാനം കഴിഞ്ഞ ദിവസമാണ് യൂട്യൂബ് ചാനലായ റെഡ്‌സ്മീഡിയ വഴി റീലിസ് ചെയ്തത്.

ജീവിതത്തിലെ ഓരോ നിമിഷവും പരിശുദ്ധ അമ്മ കൂടെയുണ്ടെന്ന വിശ്വാസവും അമ്മ നല്കുന്ന കരുതലുമാണ് ഈ ഗാനം നമുക്ക് പകര്‍ന്നുതരുന്നത്. ചൊവ്വര നിത്യസഹായ ഭവന്‍ ആശ്രമത്തിലെ ആഴ്ചതോറുമുള്ള ശുശ്രൂഷകളിലൂടെ ലഭിച്ച നിരവധിയായ സാക്ഷ്യങ്ങളുടെ അനന്തരഫലമാണ് ഈ ഗാനമെന്ന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു. ബ്ര. നിതിന്‍ തഴയ്ക്കല്‍ സി.എസ.്എസ.്ആര്‍ ആണ് ഗാനം രചിച്ചിരിക്കുന്നത്. ബ്ര. ഷാരോണ്‍ ചേനപ്പറമ്പില്‍ സി.എസ.്എസ.്ആര്‍ ഈണം നല്കിയിരിക്കുന്നു. ഹൃദയസ്പര്‍ശിയായ പ്രാര്‍ത്ഥനയും ഈ ഗാനത്തിനൊപ്പമുണ്ട്. പ്രാര്‍ത്ഥന രചിച്ചിരിക്കുന്നത് ഫാ. ഷിജോ മേപ്പിളളി സി.എസ്.എസ.് ആര്‍ ആണ്. ബിജു കറുകുറ്റിയാണ് ഗായകന്‍. ജോഷി തോട്ടക്കര ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു.

ചൊവ്വര നിത്യസഹായ ഭവനിലെ ധ്യാനഗുരു ഫാ. ബിജു കുന്നുംപുറം സി.എസ്.എസ്.ആറിന്റെ പ്രോത്സാഹനഫലമായാണ് ഈ ഗാനം പുറത്തിറങ്ങിയിരി്ക്കുന്നത് ദിവ്യരക്ഷകസഭയുടെ ഔദ്യോഗിക യൂട്യൂബ് ചാനലാണ് റെഡ്‌സ് മീഡിയ.

ജീവിതത്തിലെ എല്ലാ പ്രയാസങ്ങളിലും നമുക്ക് ആശ്വാസമായി ജപമാലയെ മുറുകെപിടിക്കാന്‍ പ്രേരണ നല്കുന്നതാണ് ഈഗാനം. ഇത് അനേകരുടെ ആത്മീയജീവിതത്തില്‍ ആശ്വാസവും സന്തോഷവും പകരട്ടെ. ഗാനശില്പികള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും മരിയന്‍ പത്രത്തിന്റെ ആശംസകളും അഭിനന്ദനങ്ങളും പ്രാര്‍ത്ഥനകളും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.