കര്‍ത്താവിന്റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും; ആദ്യ പെണ്‍ കുഞ്ഞിനെ ലഭിച്ചതിന്റെ സന്തോഷത്തില്‍ ക്രിസ് പ്രാറ്റ്

ആദ്യ പെണ്‍കുഞ്ഞിനെ ലഭിച്ചതിന്റെ സന്തോഷം തിരുവചനം എഴുതി അറിയിച്ചുകൊണ്ട് ഹോളിവുഡ് താരം ക്രിസ് പ്രാറ്റ്. ഇന്‍സ്റ്റഗ്രാമിലൂടെ സങ്കീര്‍ത്തനം 126;3, ഉം 127; 3-4 ഉം എഴുതിയാണ് കുഞ്ഞിനെ ലഭിച്ചതിന്റെ സന്തോഷവും ദൈവത്തിനുള്ള നന്ദിയും ക്രിസ് പ്രാറ്റ് അറിയിച്ചിരിക്കുന്നത്.

28 മില്യന്‍ ഫോളവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം മകള്‍ ജനിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് എഴുതിയത് താഴെപ്പറയുന്ന സങ്കീര്‍ത്തനഭാഗങ്ങളാണ്.

കര്‍ത്താവ് ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, ഞങ്ങള്‍ സന്തോഷിക്കുന്നു.( സങ്കീ 126;3)

കര്‍ത്താവിന്റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും( സങ്കീ: 127: 3-4)

കാതറിനാണ് ക്രിസിന്റെ ഭാര്യ. മുന്‍ഭാര്യ അന്നയില്‍ ഏഴു വയസുള്ള ഒരു മകന്‍ കൂടിയുണ്ട് ക്രിസിന്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.