ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍; പ്രധാനമന്ത്രി ഇടപെടണമെന്ന് ജോസ് കെ മാണി

കോട്ടയം: വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാവണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി.

രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാനും സുരക്ഷിതവും ഭയരഹിതവുമായി ആരാധന നിര്‍വഹിക്കാനും ജീവിക്കുന്നതിനുമുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ജോസ് കെ മാണി ചൂണ്ടിക്കാട്ടുന്നു. ക്രിസ്തുമസ് രാത്രിയില്‍ ഹരിയാനയിലെ അംബാല റഡ്മീര്‍ പള്ളിയില്‍ നടന്ന അക്രമത്തില്‍ യേശുക്രിസ്തുവിന്റെ രൂപം തകര്‍ത്തിരുന്നു. ഗുരുഗ്രാമിലെ പട്ടൗഡി പള്ളിയില്‍ നടന്ന ക്രിസ്തുമസ് ആഘോഷം മതതീവ്രവാദികള്‍ സംഘര്‍ഷഭരിതമാക്കിയിരുന്നു. ബെംഗളൂരിലെ കത്തോലിക്കാസ്ഥാപനത്തിലും മതതീവ്രവാദികള്‍ ക്രിസ്തുമസ് ആഘോഷം അലങ്കോലപ്പെടുത്തിയിരുന്നു.

കുറ്റവാളികളെ കണ്ടെത്താനോ ശിക്ഷിക്കാനോ സാധിക്കാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.