ക്രൈസ്തവ വിശ്വാസം തള്ളിപ്പറയാത്തതിന് യുവാവിന് കൊടിയ മര്‍ദ്ദനം

ജഗദല്‍പ്പൂര്‍: വിശ്വാസം തള്ളിപ്പറയാത്തതിന്റെ പേരില്‍ ക്രൈസ്തവയുവാവിനെ മതമൗലികവാദികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. പെര്‍സിക്യൂഷന്‍ റിലീഫാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഛത്തീസ്ഗഡിലാണ് സംഭവം.

ജഗദല്‍പ്പൂര്‍ സ്വദേശിയായ യുവാവ് ക്രിസ്തീയവിശ്വാസത്തിന്റെ പേരില്‍ മുമ്പും നിരവധി ഭീഷണികള്‍ നേരിടുന്നുണ്ടായിരുന്നു. എന്നാല്‍ ആക്രമിക്കപ്പെട്ടത് ആദ്യമായിട്ടാണ്. മുപ്പതുപേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്.

ഒക്ടോബര്‍ ആറിനായിരുന്നു സംഭവം. ക്രൈസ്തവവിശ്വാസം നിഷേധിക്കണം എന്നതായിരുന്നു ആദ്യ താക്കീത്. വിസമ്മതം പറഞ്ഞ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. ബോധരഹിതനായ യുവാവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.