ക്രിസ്ത്യന്‍ ബന്ദിയെ വെടിവച്ചുകൊന്നത് എട്ടുവയസുകാരന്‍, ലോകത്തെ നടുക്കിയ ഐഎസിന്റെ മറ്റൊരു വീഡിയോ കൂടി പുറത്ത്

നൈജീരിയ: ബന്ദിയാക്കിയ ക്രിസ്ത്യന്‍ യുവാവിനെ ഐഎസ് സംഘടന വെടിവച്ചു കൊന്നു. വെടിവച്ചുകൊന്നത് എട്ടുവയസുകാരനും. ലോകത്തെ നടുക്കിയ ഈ വീഡിയോ കഴിഞ്ഞ ദിവസമാണ് ഐഎസ് പുറത്തുവിട്ടത്.

മെയ്ഡുഗുരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ഡാസിയ ഡാലേപിനെ ജനുവരി ഒമ്പതിനാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഡാലേപിനെ വധിച്ച എട്ടുവയസുകാരന്‍ ക്രൈസ്തവര്‍ക്ക് മുന്നറിയിപ്പും നല്കുന്നുണ്ട്. ചൊരിഞ്ഞ രക്തത്തിന് പ്രതികാരം ചെയ്യാതെ തങ്ങള്‍ ഇത് അവസാനിപ്പിക്കില്ല എന്നാണ് എട്ടുവയസുകാരന്റെ താക്കീത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.