ചൈനയില്‍ ക്രൈസ്തവ ദേവാലയം അടച്ചുപൂട്ടി

ബെയ്ജിംങ്: ചൈനയില്‍ ക്രൈസ്തവവിശ്വാസത്തിന് നേരെ വീണ്ടും സര്‍ക്കാരിന്റെ പൂട്ട്. സൗത്ത് കൊറിയ കേന്ദ്രമായുള്ള പ്രൊട്ടസ്റ്റന്റ് ദേവാലയമാണ് ചൈനീസ് സര്‍ക്കാര്‍ അടച്ചുപൂട്ടിയത്. കൊറിയന്‍ കുടിയേറ്റക്കാരായ വിശ്വാസികള്‍ക്കുവേണ്ടിയുള്ള ദേവാലയമായിരുന്നു ഇത്. ബാപ്റ്റിസ്റ്റ് സഭയുടെ സ്വതന്ത്രവിഭാഗമായ ഗുഡ് ന്യൂസ് മിഷന്റെ ദേവാലയമാണ് അടച്ചുപൂട്ടിയത്.

ഗുഡ് ന്യൂസ് മിഷന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ദേവാലയം അടച്ചുപൂട്ടിയത്. നിരവധി നേതാക്കളെയും സഭാംഗങ്ങളെയും ഈ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. ഗുഡ് ന്യൂസ് മിഷന്‍ ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങി ഭൂഖണ്ഡങ്ങളിലെ 80 രാജ്യങ്ങളിലായി സുവിശേഷപ്രവര്‍ത്തനം നടത്തുന്നുണ്ട്.

ബൈബിള്‍ സെമിനാറുകള്‍, ധ്യാനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാമ്പുകള്‍ തുടങ്ങിയവ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുഡ് ന്യൂസ് സംഘടിപ്പിക്കുന്നുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.