മധ്യപ്രദേശ്: ക്രൈസ്തവ ദേവാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ഇന്‍ഡോര്‍: ആദിവാസി പ്രദേശങ്ങളിലെ മുഴുവന്‍ ക്രൈസ്തവ ദേവാലയങ്ങളും അടച്ചൂപൂട്ടണമെന്നും അത് വരെ അക്രമങ്ങള്‍ അഴിച്ചുവിടുമെന്നും ഹൈന്ദവമതമൗലികവാദികളുടെ ഭീഷണി. തദ്ദേശവാസികള്‍ ക്രിസ്തുമതത്തിലേക്ക് മതപ്പരിവര്‍ത്തനം നടത്തുന്ന സാഹചര്യത്തിലാണ് ദേവാലയങ്ങള്‍ അടച്ചൂപൂട്ടണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

വിശ്വഹിന്ദു പരിഷത്ത് നേതാവ് ആസാദ് പ്രേം സിംങ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ജാബുവാ ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേറ്റീവ് തലവന് മെമ്മോറാണ്ടം സമര്‍പ്പിച്ചു.ട്രൈബല്‍ ഏരിയായിലെ മുഴുവന്‍ ദേവാലയങ്ങളും അടച്ചുപൂട്ടണമെന്നാണ് ആവശ്യമെന്ന് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന യുഎസ് കേന്ദ്രമായി പ്രവര്ത്തിക്കുന്ന പ്രെസിക്യൂഷന്‍ വാച്ച് ഡോഗ് ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ വ്യക്തമാക്കുന്നു.

കൂട്ടമതപരിവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും കഴിഞ്ഞ എഴുപതു വര്‍ഷമായി ക്രിസ്ത്യന്‍ മിഷനറിമാര്‍ തദ്ദേശവാസികളായ ആളുകളെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുകയാണെന്നും ആദിവാസികളുടെ സംസ്‌കാരവും മണ്ണും സംരക്ഷിക്കപ്പെടണമെന്നും മെമ്മോറാണ്ടത്തില്‍ പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.