ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഗൂഢനീക്കങ്ങള്‍ അവസാനിപ്പിക്കണം: കെസിബിസി ഹെല്‍ത്ത്കമ്മീഷന്‍

കൊച്ചി: ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടു ചില തത്പരകക്ഷികളുടെ നേതൃത്വത്തില്‍ ഗൂഢനീക്കങ്ങളും സമീപകാലത്ത് അവഹേളന ശ്രമങ്ങളും നടക്കുന്നുണ്ടെന്നും അത്തരംനീക്കങ്ങളില്‍ നിന്ന്ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

റൂള്‍സ് ആന്റ് റെഗുലേഷന്‍സിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിക്കൂട്ടില്‍ നിർത്തി വിവാദം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ പതിവായിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ റൂള്‍സ് ആന്റ് റെഗുലേഷന്‍സ് എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ബാധകമാണെങ്കിലും പ്രത്യേകമായി ക്രിസ്ത്യന്‍സ്ഥാപനങ്ങളെ മാ്ത്രം ലക്ഷ്യംവച്ചുളള പരിശോധനകള ും ചെറിയ പിഴവുകളെ പോലും പര്‍വതീകരിച്ചുകൊണ്ടുള്ള മാധ്യമവിചാരണകളും നടന്നുവരുന്നു.

കേരള കത്തോലിക്കാസഭയുടെ എല്ലാ സ്്ഥാപനങ്ങളും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചാണ് പ്രവര്‍ത്തിച്ചുവരുന്നത് എന്നും കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി ഡോ.സിസ്റ്റര്‍ ലില്ലിസ വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.