ക്രൈസ്തവ മിഷനറിമാരെ നിരീക്ഷിക്കണമെന്ന ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ഹര്‍ജിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ക്രൈസ്തവ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ഹര്‍ജിക്ക് സുപ്രീം കോടതിയുടെ തിരിച്ചടി. ഇത്തരം ഹര്‍ജികളുമായി വന്ന സംഘടനയ്ക്ക താക്കീത് നല്കിയ കോടതി മേലില്‍ ഇതുപോലെയുള്ള പരാതികളുമായി വന്നാല്‍ പിഴ ചുമക്കുമെന്നും അറിയിച്ചു

. മദ്രാസ് ഹൈക്കോടതി 2021 ല്‍ തള്ളിക്കളഞ്ഞ കേസാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.

ശരിയായ ദിശയിലുളള നടപടിയാണ് ഇതെന്ന് ജെസ്യൂട്ട് വൈദികന്‍ ഫാ. സെഡ്രിക് പ്രകാശ് കോടതിവിധിയോട് പ്രതികരിച്ചു. ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശം ഭരണഘടന ഉറപ്പുനല്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ഉറപ്പുനല്കുന്ന ആര്‍ട്ടിക്കിള്‍ 25 ല്‍ നിന്നുള്ള വ്യതിചലനമാണ് ഹര്‍ജിയെന്നും അദ്ദേഹം പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.