ലാഹോര്‍: പാക്കിസ്ഥാനില്‍ ദൈവനിന്ദാക്കുറ്റം ആരോപിച്ച് ജയിലില്‍ അടച്ചിരുന്ന ക്രൈസ്തവന് കോടതി വധശിക്ഷ വിധിച്ചു. 2017 ല്‍ ആരംഭിച്ച കേസിലാണ് പാക്കിസ്ഥാന്‍ സെഷന്‍ കോര്‍ട്ട് അഷ്ഫാക്ക് മസിഹ് എന്ന 34കാരന് വധശിക്ഷവിധിച്ചത്.
അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ കുറ്റങ്ങളാണ് ഇദ്ദേഹത്തിന് എതിരെ ആരോപിച്ചിരിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ ലീഗല്‍ എയ്ഡ് അസിസ്റ്റന്‍സ് ആന്റ് സെറ്റില്‍മെന്റ് ആരോപിച്ചു.
ബൈക്ക് മെക്കാനിക്കായ മസിഹയ്ക്ക് വേല ചെയ്തതിന്റെ കൂലി നിഷേധിക്കുകയും കൂലി ആവശ്യപ്പെടുകയും ചെയ്തതോടെയാണ് കേസിന് തുടക്കമായത്, താന്‍ ഒരു മുസ്ലീം സന്യാസിയുടെ അനുയായിയാണെന്നും തന്നോട് കൂലി ചോദിക്കരുതെന്നുമായിരുന്നു ആ വ്യക്തിയുടെ വാദം. എന്നാല്‍ താന്‍ യേശുക്രിസ്തുവിന്റെ അനുയായിയാണെന്നും വേല ചെയ്തതിന്റെ കൂലി തനിക്ക് അര്‍ഹതപ്പെട്ടതാണെന്നുമായിരുന്നു മസിഹയുടെ വാദം. ഇതേതുടര്‍ന്ന് ക്സ്റ്റമര്‍ വര്‍ക്ക് ഷോപ്പ് ഉടമയെ ചെന്നുകണ്ട് മസിഹ ദൈവനിന്ദ നടത്തിയെന്ന് കുറ്റം ആരോപിക്കുകയായിരുന്നു.
പാക്കിസ്ഥാന്‍ പീനല്‍ കോഡ് 295-സി പ്രകാരമാണ് മസിഹയ്ക്ക് നേരെ ശിക്ഷവിധിച്ചിരിക്കുന്നത്. വിധിക്കെതിരെ അപ്പീലിന് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് മസിഹയുടെ ബന്ധുക്കള്‍.
ക്രൈസ്തവ മതപീഡനങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ എട്ടാം സ്ഥാനത്താണ് മുസ്ലീം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാന്‍.