‘യേശുവില്‍ വിശ്വസിക്കുന്നു’ ഹിന്ദു തീവ്രവാദികള്‍ ക്രൈസ്തവരെ മര്‍ദ്ദിച്ചവശരാക്കി

ബീഹാര്‍: ക്രിസ്തുവില്‍ വിശ്വസിക്കുന്നു എന്ന കാരണത്തിന്റെപേരില്‍ ഹിന്ദു തീവ്രവാദികള്‍ മൂന്നു ക്രൈസ്തവരെ മൃഗീയമായി മര്‍ദ്ദിച്ചവശരാക്കി വിദേശമതത്തില്‍ വിശ്വസിക്കുകയും വിദേശ ദൈവത്തെ അനുഗമിക്കുകയും ചെയ്യുന്നു എന്നതാണ് കുറ്റാരോപണം.

മര്‍ദ്ദനമേറ്റവരില്‍ ഒരാള്‍ വികലാംഗനാണ്. കൃത്രിമമായ കാല്‍ വച്ചാണ് അയാള്‍ ജീവിക്കുന്നത്. അതുകൊണ്ട് അയാള്‍ക്ക് എതിരാളികളില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ പോലും കഴിഞ്ഞില്ല. ഇരുമ്പു ദണ്ഡും തടിക്കഷണവും കൊണ്ടായിരുന്നു മര്‍ദ്ദനം. മോണിംങ് സ്റ്റാര്‍ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.

മാര്‍ച്ച് മാസത്തില്‍ മാത്രമായി ഇന്ത്യയില്‍ 27 ക്രൈസ്തവവിരുദ്ധ ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഛത്തീസ്ഘട്ട്, തമിഴ്‌നാട്, ഒഡീഷ, ബീഹാര്‍, കര്‍ണ്ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാനാ, ഗോവ എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണം നടന്നിരിക്കുന്നത്. ഈ വര്‍ഷം ആദ്യ ആറുമാസത്തിനിടയില്‍ 293 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.