അച്ഛനെയും മകനെയും വ്യാജകേസുകളില്‍ കുടുക്കുമെന്ന് ഭീഷണി, സുവിശേഷപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് നിര്‍ബന്ധപൂര്‍വ്വം എഴുതിവാങ്ങിച്ച് പോലീസ്, ഉത്തര്‍പ്രദേശിലെ ക്രൈസ്തവമതപീഡനം ഇങ്ങനെയും

ഉത്തര്‍പ്രദേശ്: മതപരമായ എല്ലാത്തരം പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുന്നുവെന്ന് പോലീസിന് മുമ്പില്‍ ഗത്യന്തരമില്ലാതെ എഴുതി കൊടുക്കേണ്ടിവന്നു സുവിശേഷപ്രവര്‍ത്തകനായ സുഗ്രീവിന്. സുവിശേഷം പ്രഘോഷിക്കുകയില്ല എന്ന നിബന്ധനയും അദ്ദേഹത്തിന് സമ്മതിച്ചുകൊടുക്കേണ്ടിവന്നു. കാരണം പത്തൊമ്പതുകാരനായ മകനെതിരെയും കേസെടുക്കുമെന്നായിരുന്നു പോലീസ് ഭീഷണി.

ഹൈന്ദവതീവ്രവാദികളുടെ സ്വാധീനം മൂലമാണ് പോലീസിന് ഇപ്രകാരം ചെയ്യേണ്ടിവന്നതെന്നാണ് കരുതപ്പെടുന്നത്. അച്ഛനെയും മകനെയും പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയായിരുന്നു ഭീഷണിയും നിര്‍ബന്ധപൂര്‍വ്വം ഒപ്പുവാങ്ങലും. വീട്ടില്‍ പ്രാര്‍ത്ഥന സംഘടിപ്പിക്കില്ല, സുവിശേഷം പ്രസംഗിക്കില്ല തുടങ്ങിയകാര്യങ്ങളാണ് എഴുതിവാങ്ങിയത്. നിര്‍ബന്ധപൂര്‍വ്വം എന്നെക്കൊണ്ട് ഒപ്പുവാങ്ങിക്കുകയായിരുന്നു.

എന്തുതരം നീതിയാണ് ഇത്. സുഗ്രീവ ് ചോദിക്കുന്നു.

മദ്യപിച്ച് എത്തിയ ഹൈന്ദവതീവ്രവാദികള്‍ സുവിശേഷപ്രഘോഷകന്റെ വീടിന് മുമ്പില്‍ നിന്ന് ഹല്ലേലൂയ്യ ഹല്ലേലൂയ്യ എന്ന് പരിഹസിച്ച് ശബ്ദമുയര്‍ത്തിയതായും പറയപ്പെടുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.