ക്രൈസ്തവ മത പീഡനം; നോര്‍ത്ത് കൊറിയ വീണ്ടും മുമ്പന്തിയില്‍

ക്രൈസ്തവ മതപീഡനം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നോര്‍ത്ത് കൊറിയയുടെ സ്ഥാനത്തിന് ഇത്തവണയും മാറ്റമില്ല. ഓപ്പന്‍ ഡോര്‍സ് ഇന്നലെ പുറത്തിറക്കിയ മതദ്രോഹങ്ങള്‍ അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് നോര്‍ത്ത് കൊറിയ മാറ്റമില്ലാതെ നില്ക്കുന്നത്. തൊട്ടടുത്ത് തന്നെ നൈജീരിയായും സ്ഥാനം പിടിച്ചിരിക്കുന്നു.

ലോകമെങ്ങും 340 മില്യന്‍ ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ പീഡനങ്ങള്‍ അനുഭവിക്കുന്നു. ഇതാവട്ടെ കഴിഞ്ഞവര്‍ഷത്തെക്കാള്‍ മുപ്പത് മില്യന്‍ കൂടുതലുമാണ്. ക്രൈസ്തവനാണെന്ന് കണ്ടെത്തിയാല്‍ കൊല്ലപ്പെടുന്ന അവസ്ഥയാണ് നോര്‍ത്ത് കൊറിയായില്‍ ഉളളത്. നാലു ലക്ഷത്തോളം ക്രൈസ്തവരുളള നോര്‍ത്ത് കൊറിയായില്‍ അമ്പതിനായിരത്തിനും എഴുപത്തയ്യായിരത്തിനും ഇടയില്‍ ആളുകള്‍ ലേബര്‍ ക്യാമ്പുകളില്‍ അടയ്ക്കപ്പെട്ടിരിക്കുകയാണ്. അവരുടെ കുടുംബാംഗങ്ങളും ദുരിതമയമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരം ക്യാമ്പുകളിലേക്ക് കോവിഡ് പകര്‍ച്ചവ്യാധി കൂടി എത്തിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്.

അഫ്ഗാനിസ്ഥാന്‍, സൊമാലിയ എന്നിവിടങ്ങളിലും ക്രൈസ്തവരുടെ സ്ഥിതി ശോചനീയമാണ്. ഇസ്ലാം മതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരാണെങ്കില്‍ അവരുടെ സ്ഥിതി അതിലും രൂക്ഷമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.