പതിനാറു വയസുകാരന് നേരെ ആസിഡ് ആക്രമണം; ക്രൈസ്തവ പീഡനമെന്ന് സംശയം

ബീഹാര്‍: ഹിന്ദുതീവ്രവാദികളുടെ ആസിഡ് ആക്രമണത്തില്‍ 16 കാരന് ഗുരുതരമായ പരിക്ക്. അറുപത്ശതമാനത്തോളം പൊളളലാണ് കൗമാരക്കാരന് ഏറ്റിരിക്കുന്നത്. ക്രൈസ്തവവിരുദ്ധ പീഡനങ്ങളുടെ ഭാഗമായാണ് ആക്രമണം നടന്നിരിക്കുന്നതെന്ന് ക്രൈസ്തവര്‍ ആരോപിച്ചു. രാവിലെ ചന്തയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന നിതീഷ് കുമാറാണ് ആക്രമണത്തിന് ഇരയായത്. ഭീതിപ്പെടുത്തുന്ന കാഴ്ചയായിരുന്നു അതെന്ന് നിതീഷ് കുമാറിന്റെ സഹോദരി പറയുന്നു.

സമീപത്തെ ക്ലീനിക്കില്‍ പ്രാഥമികശുശ്രൂഷ നടത്തിയതിന് ശേഷം നിതീഷിനെ പാറ്റ്‌നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെന്ന് സംശയിക്കുന്നവരെ ഇനിയും കണ്ടെത്തനാനായിട്ടില്ല. രണ്ടുവര്‍ഷം മുമ്പാണ് നിതീഷിന്റെ കുടുംബം ക്രിസ്തുമതം സ്വീകരിച്ചത്.അന്നുമുതല്‍ ദേവാലയകാര്യങ്ങളില്‍ തീക്ഷ്ണതയോടെ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

എന്റെ മകന്‍ ആര്‍ക്കെതിരെയും ഒരു ദ്രോഹം ചെയ്തിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് അവന്‍ ഈ ക്രൂരതയ്ക്ക് ഇരയായതെന്ന് എനിക്കറിയില്ല. എനിക്ക് എന്റെ മകനെ ഈ അവസ്ഥയില്‍ കാണാന്‍ കഴിയുന്നില്ല. നിതീഷിന്റെ പിതാവ് പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.