മതപീഡനം വര്‍ദ്ധിക്കുന്നു; ക്രൈസ്തവര്‍ക്ക് ആരാധന പോലും നടത്താന്‍ കഴിയാത്ത സാഹചര്യം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ മതപരമായ പീഡനം വര്‍ദ്ധിക്കുന്നതായി പല സംഭവങ്ങളും തെളിയിക്കുന്നു. വ്യാപകമായ തോതിലാണ് ക്രൈസ്തവര്‍ക്ക് നേരെ രാജ്യത്ത് അക്രമങ്ങള്‍ നടക്കുന്നതെന്നാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം, യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ്, പ്രൊട്ടക്ഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് എന്നീ കൂട്ടായ്മകള്‍ സംയുക്തമായി നടത്തിയ പഠനത്തില്‍ പറയുന്നത്. സ്വസ്ഥമായി തങ്ങളുടെ വിശ്വാസജീവിതം നയിക്കാന്‍ പോലും ക്രൈസ്തവര്‍ക്ക് കഴിയുന്നില്ല. ദേവാലയങ്ങളില്‍ പോകാനോ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനോ കഴിയാത്ത സാഹചര്യം.

കഴിഞ്ഞ 273 ദിവസത്തിനുള്ളില്‍ 305 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനമാരോപിച്ച് സ്ത്രീകളെയും കുട്ടികളെയും അടക്കം അറസ്റ്റ് ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. മതപരിവര്‍ത്തനം നടത്തുന്നവെന്ന് ആരോപിച്ചാണ് ചില മതവിഭാഗത്തില്‍പെട്ട ആളുകള്‍ അക്രമം അഴിച്ചുവിടുന്നത്. യു പിയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമം ഇതിന് തെളിവാണ്. എന്നാല്‍ അക്രമികളെ പിടികൂടാനോ നിയമപരമായി ശിക്ഷിക്കാനോ പോലീസും തയ്യാറാവുന്നില്ല. ഇത് അക്രമം വര്‍ദ്ധിക്കാന്‍ സാഹചര്യമൊരുക്കുന്നു.

രാജ്യത്തെ ക്രൈസ്തവ ജനസംഖ്യയില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.