ജനുവരിയിലെ 19 ദിനങ്ങള്‍ പിന്നിട്ടപ്പോഴേയ്ക്കും ക്രൈസ്തവര്‍ക്ക് നേരെ ഇന്ത്യയില്‍ നടന്നത് 17 ആക്രമണങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നത് ശരിവയ്ക്കുന്ന മട്ടില്‍ പുതിയ റിപ്പോര്‍ട്ട്. പുതുവര്‍ഷത്തിലെ ആദ്യമാസമായ ജനുവരിയില്‍ 19 ദിവസങ്ങള്‍ പിന്നിട്ടപ്പോഴേയ്ക്കും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 17 ആക്രമണങ്ങള്‍. യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം നല്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരമുള്ളത്.

ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടാണ് ഇതിലുള്ളത്.ആക്രമണം ഏറ്റവും കൂടുതല്‍ നടന്നത് ഉത്തര്‍പ്രദേശിലാണ്. 17 ല്‍ ആറും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അവിടെ നിന്നാണ്.

ഒരു സുവിശേഷപ്രഘോഷകനെ അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Samuel Gerald says

    To recite Our father in 33 times and pray always for them.

Leave A Reply

Your email address will not be published.