രോഗിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതിന് ജാര്‍ഖണ്ഡില്‍ സുവിശേഷപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

ജാര്‍ഖണ്ഡ്: രോഗിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതിന് ജാര്‍ഖണ്ഡില്‍ സുവിശേഷപ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി പരാതി ഗോസ്പല്‍ എക്കോയിംങ് മിഷനറി സൊസൈറ്റിയിലെ അംഗങ്ങളെയാണ് ബജ്‌റംഗ് ദല്‍ അംഗങ്ങള്‍ മര്‍ദ്ദിച്ചത്.

തങ്ങളുടെ ബന്ധുവായ രാംദേവ് എന്ന വ്യക്തിക്കുവേണ്ടി സാന്‍ജീറ്റും സിദ്ധാര്‍ത്ഥും പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. ഓഗസ്റ്റ് 22 നാണ് സംഭവം.

സാന്‍ജീറ്റിന്റെ തലയ്ക്കും കൈകാലുകള്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്.സിദ്ധാര്‍ത്ഥിന്റെ ഇടതു കൈയ്ക്കും തുടകള്‍്ക്കുമാണ് പരിക്ക്.സാന്‍ജീറ്റിന് കേള്‍ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.

അക്രമികള്‍ ബൈബിളും പാട്ടുപുസ്തകവും മൊബൈല്‍ ഫോണും വലിച്ചെറിയുകയും ചെയ്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.