തിരുവനന്തപുരം: ജെസ്നയുടെ തിരോധാനം എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ലൗജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയവിഷയങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും സെക്രട്ടറിയേറ്റിന് മുമ്പില്‍ ക്രൈസ്തവ സംയുക്തസമിതി പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തി.സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ഏറ്റുചൊല്ലിയാണ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യപ്പെട്ടത്.
രാവിലെ 10.30 ന് പാളയം ക്രിസ്തുരാജ ദേവാലയത്തില്‍ നിന്ന് പുറപ്പെട്ട റാലി സെക്രട്ടറിയേറ്റ് പടിക്കല്‍ അവസാനിച്ചു. ഉച്ചകഴിഞ്ഞ് രണ്ടുവരെയായിരുന്നു സത്യഗ്രഹം. മുന്‍ എംഎല്‍എ പിസി ജോര്‍ജ് ഉദ്ഘാടനപ്രസംഗം നടത്തി. കത്തോലിക്കാ യാക്കോബായ ഓര്‍ത്തഡോക്സ്, സിഎസ്ഐ, മാര്‍ത്തോമ്മാ സഭകള്‍, പെന്തക്കോസ്ത് സഭകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
ക്രിസ്ത്യന്‍ അസോസിയേഷന് ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍, ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന് പ്രൊട്ടക്ടേഴ്സ് ഓഫ് ലൈഫ് ആന്റ് റൈറ്റ്, യൂണൈറ്റഡ് ക്രിസത്യന്‍ ഫോറം, എക്ലേസിയ യുണൈറ്റഡ് ഫോറം, പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തുടങ്ങിയ ക്രിസ്തീയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.