ഹിന്ദു മത മൗലികവാദികളുടെ ആക്രമണത്തില്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്ന ക്രൈസ്തവ യുവതിക്ക് കുഞ്ഞിനെ നഷ്ടമായി

മധ്യപ്രദേശ്: ഹിന്ദുമതമൗലികവാദികളുടെ ആക്രമണത്തില്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്ന ക്രൈസ്തവയുവതിക്ക് തന്റെ കുഞ്ഞിനെ നഷ്ടമായി. മോണിങ് സ്റ്റാര്‍ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മധ്യപ്രദേശിലെ ബാര്‍വാനി ജില്ലയില്‍ ദേവാജ ഗ്രാമത്തില്‍ പുതുവര്‍ഷദിനത്തിലാണ് സംഭവം. കൃതജ്ഞതാപ്രാര്‍ത്ഥനകള്‍ക്കായി ഒരു വീട്ടില്‍ സംഗമിച്ചിരുന്ന ക്രൈസ്തവരെയാണ് രാഷ്ട്രീയ സ്വയംസേവക് സംഗിലെ ആളുകള്‍ ആക്രമിച്ചത്. രാത്രി എട്ടുമണിമുതല്‍ വെളുപ്പിന് ഒരു മണിവരെയായിരുന്നു പ്രാര്‍ത്ഥന സംഘടിപ്പിച്ചിരുന്നത്.

ചടങ്ങുകള്‍ക്കായി ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കവെയാണ് വടിയും കല്ലുമായി മുപ്പതോളം പേരടങ്ങുന്ന സംഘം ആക്രമിച്ചത്. പുരുഷന്മാരെ ആക്രമിച്ച സംഘം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. ബഹളം കേട്ട് പുറത്തെത്തിയ ലീല ഭായ് എന്ന 25 കാരി ഗര്‍ഭിണിക്കാണ് കുഞ്ഞിനെ നഷ്ടമായത്. തള്ളിനിലത്തുവീഴിക്കുകയും ബോധരഹിതയാകുന്നതുവരെ വയറ്റില്‍ അടിക്കുകയുമായിരുന്നുവെന്ന് ലീല പറയുന്നു.

രണ്ടു മൈല്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആംബുലന്‍സില്‍ വച്ചുതന്നെ ലീല പ്രസവിക്കുകയായിരുന്നു. പക്ഷേ അത് മരിച്ച കുട്ടിയായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.