മധ്യപ്രദേശില്‍ ഹിന്ദുത്വ തീവ്രവാദികള്‍ കാത്തലിക് യൂത്ത് മീറ്റ് തടസ്സപ്പെടുത്തി

മധ്യപ്രദേശ്: മധ്യപ്രദേശില്‍ ഹിന്ദുത്വതീവ്രവാദികള്‍ കാത്തലിക് യൂത്ത് മീറ്റ് തടസ്സപ്പെടുത്തി. സഭ നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു ആരോപണം. കാണ്ടവ രൂപതയില്‍ നടന്ന യൂത്ത് മീറ്റാണ് തടസ്സപ്പെട്ടത്.

ഒക്ടോബര്‍ 3-5 തീയതികളില്‍ നടത്താനിരുന്ന യുവജനമീറ്റിന് നേരെയാണ് ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണവും തടസ്സപ്പെടുത്തലും ഉണ്ടായതെന്ന് രൂപതാ പബ്ലിക് റിലേഷന്‍ഓഫീസര്‍ ഫാ.ജയന്‍ അലക്‌സ്പറഞ്ഞു. ദസ്രറ ഫെസ്റ്റിവല്ലിനോട്അനുബന്ധിച്ച് സ്‌കൂളിന് അവധിയായതിനാലാണ് പ്രോഗ്രാം സംഘടിപ്പിച്ചിരുന്നത്.

യുവജനങ്ങള്‍ വാഹനങ്ങളില്‍ സെന്റ് പയസ് സ്‌കൂളിലേക്ക് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് സംഘം വാഹനങ്ങള്‍ തടഞ്ഞതും മതപരിവര്‍ത്തന ആരോപണം ഉന്നയിച്ചതും.200 ഓളം യുവജനങ്ങളാണ് രൂപതയുടെവിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെയെത്തിയത്. പോലീസ് കൃത്യസമയത്ത് തന്നെ എത്തിച്ചേര്‍ന്നതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ലെന്ന് ഫാ. ജയന്‍ അറിയിച്ചു. പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തതും അന്വേഷണം ആരംഭിച്ചതും മതമൗലികവാദികളെ ചൊടിപ്പിച്ചിട്ടുണ്ടെന്നുംഅദ്ദേഹം അറിയിച്ചു.

ക്രൈസ്തവ മതപീഡനത്തിന്റെ കാര്യത്തില്‍ കുപ്രസിദ്ധി നേടിയ ഇന്ത്യന്‍ സംസ്ഥാനമാണ് മധ്യപ്രദേശ്. 70 മില്യന്‍ ജനസംഖ്യയുളള ഇവിടെ 0.29 ശതമാനം മാത്രമാണ് ക്രൈസ്തവരുള്ളത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.