ക്രൈസ്തവരെ ലക്ഷ്യമിട്ട് മിഷനറി സെല്ലുമായി മിസോറാമില്‍ ബിജെപി

മിസോറാം: ക്രൈസ്തവര്‍ക്ക് ഭൂരിപക്ഷമുള്ള മിസോറാമില്‍ ഭാരതീയ ജനതാപാര്‍ട്ടി മിഷനറി സെല്‍ രൂപീകരിച്ചു. ഇന്നലെയാണ് സെല്ലിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നടന്നത്.

സഭയുമായി ബന്ധം സ്ഥാപിക്കുകയും ഞങ്ങളും ക്രൈസ്തവരുടെ സുഹൃത്തുക്കളാണ് എന്ന് പറയുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് ഞങ്ങള്‍ ക്രൈസ്തവസംഘടനകളുടെ സുഹൃത്തുക്കളുമാണ്. ബിജെപി മിസോറാം യൂണിറ്റ് പ്രസിഡന്റ് ജെ വി ഹലുനാ പറഞ്ഞു. ഞങ്ങള്‍ ഇന്ത്യയുടെ ഭരണഘടനയില്‍ വിശ്വസിക്കുന്നവരാണ്. ആളുകളോട് ഞങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ഞങ്ങള്‍ ഒരു സെക്കുലര്‍ പാര്‍ട്ടി എന്നാണ്. അദ്ദേഹം തുടര്‍ന്ന് വ്യക്തമാക്കി. ക്രിസ്ത്യന്‍ മിഷനറിമാരെ സഹായിക്കുകയും ഇതിന്റെ ലക്ഷ്യമാണത്രെ. തങ്ങളുടെ മതവിശ്വാസത്തിന്റെ പേരില്‍ ഏതെങ്കിലും അക്രമങ്ങള്‍ക്ക് വിധേയരാകുന്ന ക്രൈസ്തവ മിഷനറിമാരെ രക്ഷിക്കുകയും ചെയ്യും.

ക്രൈസ്തവവിരുദ്ധ പാര്‍ട്ടിയാണ് എന്ന ലേബല്‍ നീക്കിക്കളയാനാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.