ക്രൈസ്തവ ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്യപ്പെടുന്നു!

നവമാധ്യമങ്ങളിലൂടെയുള്ള സുവിശേഷവല്‍ക്കരണം ശക്തി പ്രാപിച്ചിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. അച്ചടി മാധ്യമങ്ങളിലൂടെയും നേരിട്ടുമുള്ള സുവിശേഷപ്രഘോഷണത്തെക്കാള്‍ കൂടുതലായി ഇന്ന് ശക്തിപ്രാപിച്ചിരിക്കുന്നത് സോഷ്യല്‍ മീഡിയായിലൂടെയുള്ള സുവിശേഷവല്‍ക്കരണമാണ്.

ഫേസ്ബുക്കും വാട്‌സാപ്പും പോലെയുള്ള മാധ്യമങ്ങളാണ് ഇതിലേക്കായി ഉപയോഗിക്കപ്പെടുന്നത്. ഇവ സാധാരണമായതോടുകൂടി സാധാരണക്കാര്‍ പോലും സുവിശേഷവല്‍ക്കരണത്തിന് തങ്ങളാലാവും വിധം ഇറങ്ങിത്തിരിച്ചിട്ടുണ്ട്.

നിരവധിയായ ഫേസ്ബുക്ക് പേജുകള്‍ ഇപ്രകാരമുണ്ട്. തങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ സന്ദേശം അനേകരിലെത്തിക്കാന്‍ അവര്‍ ഈ പേജുകളെ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വാര്‍ത്തകള്‍ വേദനയും ആശങ്കയും ഉണര്‍ത്തുന്ന വിധത്തിലുള്ളവയാണ്. നല്ലരീതിയില്‍ സുവിശേഷപ്രഘോഷണം നിര്‍വഹിച്ചുപോരുന്ന ഫേസ്ബുക്ക് പേജുകള്‍ പലതും ഹാക്ക് ചെയ്യപ്പെടുന്നു എന്നതാണ് അത്.
ഏറ്റവും പുതിയ ഉദാഹരണം ഇമ്മാനുവല്‍ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ്.

മരിയന്‍ മിനിസ്ട്രിയുമായി അടുത്തു സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ബ്ര. ബിജു എ ബി യുടേതാണ് ഈ പേജ്. നിരവധി ഫോളവേഴ്‌സുള്ള കത്തോലിക്കാ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു ഫേസ്ബുക്ക് പേജാണ് ഇത്. ചില തീവ്രവാദികളാണ് അത് ഹാക്ക് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ അതില്‍ നിന്ന് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളുമാണ് പോസ്റ്റ് ചെയ്യപ്പെടുന്നത്.

ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കുന്നവരെ തടയുകയും അവരുടെ മനസ്സ് മടുപ്പിക്കുകയും ചെയ്യുക എന്നത് സാത്താന്റെ പ്രവൃത്തിയാണ്. ദൈവത്തിന്റെ ഏക ശത്രു സാത്താനാണ്. ദൈവത്തോടുള്ള വെറുപ്പാണ് സത്യത്തില്‍ വിഷം കലര്‍ത്താന്‍ അവനെ പ്രേരിപ്പിക്കുന്നത്. നിരവധി ക്രൈസ്തവ ഫേസ്ബുക്ക് പേജുകളുടെ നിലനില്പു പോലും ഇപ്പോള്‍ അപകടത്തിലായിട്ടുണ്ട്.

ഇന്ന് ഇമ്മാനുവല്‍ ഫേസ്ബുക്ക് പേജിനാണ് ഈ അപകടം സംഭവിച്ചതെങ്കില്‍ നാളെ അത് മറ്റൊരു പേജിനോ മറ്റൊരു മിനിസ്ട്രിക്കോ ആകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് നമുക്ക് ഒരുമിച്ച് ഇതിനെതിരെ അണിനിരക്കാം.

സാത്താന്റെ കുടിലതന്ത്രങ്ങളില്‍ നിന്ന് നമ്മുടെ മിനിസ്ട്രി രക്ഷപ്പെടാന്‍ തിരുരക്തത്തിന്റെ സംരക്ഷണം തേടാം. നരകസര്‍പ്പത്തിന്റെ തല തകര്‍ത്ത പരിശുദ്ധ അമ്മയോട് പ്രത്യേക മാധ്യസ്ഥവും തേടാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.