മതപീഡനങ്ങള്‍ക്ക് നടുവിലും ആഫ്രിക്കയില്‍ ക്രിസ്തീയ വിശ്വാസം വര്‍ദ്ധിക്കുന്നു

കാമറൂണ്‍: ക്രൈസ്തവ മതപീഡനങ്ങള്‍ക്ക് നടുവിലും ആഫ്രിക്കയില്‍ ക്രൈസ്തവ വിശ്വാസം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍. പ്യൂ റിസേര്‍ച്ച് സെന്ററിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് വളരെ സന്തോഷകരമായ ഈ വിവരമുള്ളത്.

മറ്റേതൊരു ഭൂഖണ്ഡത്തിലും ഉള്ളതിലേറെ ക്രൈസ്തവര്‍ ആഫ്രിക്കയിലാണുള്ളത്. 2060 ഓടെ ഏറ്റവും കൂടുതല്‍ ക്രൈസ്തവജനസംഖ്യയുള്ള രാജ്യങ്ങളില്‍ ആഫ്രിക്ക ആറാം സ്ഥാനത്ത് എത്തും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എല്ലാം സുഗമമമായി നടക്കുന്ന സാഹചര്യത്തില്‍ അല്ല ക്രൈസ്തവവിശ്വാസത്തിന്റെ ഈ വര്‍ദ്ധനവ് എന്ന കാര്യവും ശ്രദ്ധിക്കണം. ക്രൈസ്തവര്‍ ഏറ്റവും അധികമായി പീഡിപ്പിക്കപ്പെടുന്ന ഭൂഖണ്ഡമാണ് ആഫ്രിക്ക. മുസ്ലീം മേധാവിത്വമാണ് ഇവിടെയുള്ള ക്രൈസ്തവപീഡനങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുന്നത്.

മുസ്ലീം ഭീകരവാദത്തിന് പുറമെ തൊഴിലില്ലായ്മയും ദാരിദ്ര്യവും അവിടെ ശക്തമായിട്ടുണ്ട്. ക്രൈസ്തവരായി ജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് 50 രാജ്യങ്ങളാണെന്നാണ് ഓപ്പണ്‍ ഡോര്‍സിന്റെ വെളിപ്പെടുത്തല്‍. അതില്‍ 14 രാജ്യങ്ങളും ആഫ്രിക്കയിലാണ്.

എന്നി്ട്ടും ഇവിടത്തെ ക്രൈസ്തവവിശ്വാസത്തിന് മങ്ങലേറ്റിട്ടിട്ടില്ല. ഭൂമുഖത്ത് മറ്റെവിടെയും ഉള്ളതിലേറെ ക്രിസ്തീയവിശ്വാസത്തിന്റെ വളര്‍ച്ച ആഫ്രിക്കന്‍ മണ്ണിലാണുള്ളത്. പാപം പെരുകിയപ്പോള്‍ അതിലേറെ കൃപ വര്‍ദ്ധിച്ചു എന്ന റോമ 5:20 ന്റെ പൂര്‍ത്തീകരണമായിട്ടാണ് ഇക്കാര്യം വിലയിരുത്തപ്പെടുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.