ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിന് ഗൃഹനായകനെ കുടുംബാംഗങ്ങള്‍ കൊല ചെയ്തു

ഗോവിന്ദ്പ്പൂര്‍: ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിന് ഗൃഹനായകനെ കുടുംബാംഗങ്ങള്‍ കൊലചെയ്തു. വെസ്റ്റ് ബംഗാളിലെ, ജാര്‍ഗ്രാം ജില്ലയിലെ ഗോവിന്ദപ്പൂരിലാണ് സംഭവം. ചര്‍ച്ച് ഓഫ്‌നോര്‍ത്ത് ഇന്ത്യ അംഗമായ ഗോറായി എന്ന 46 കാരനാണ് കൊല്ലപ്പെട്ടത്.

ഭാര്യയില്‍ നിന്നും മകനില്‍ നിന്നും ഇദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നതായി സഭാവക്താവ് അഷിഷ്ഹാന്‍സ്ഡ അറിയിച്ചു, ജീവനോടെ കത്തിക്കുമെന്നായിരുന്നു ഹൈന്ദവയായ ഭാര്യയുടെ ഭീഷണി. മകളുടെ വിവാഹച്ചടങ്ങ് ഹൈന്ദവാചാരപ്രകാരം നടത്തണമെന്നായിരുന്നു ഭാര്യയുടെ നിര്‍ബന്ധം. എന്നാല്‍ ക്രൈസ്തവവിശ്വാസം സ്വീകരിച്ച ഗോറായി ഇതിന് സന്നദ്ധനായിരുന്നില്ല.

ദേവാലയത്തിലെ ശുശ്രൂഷകളില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍ ഭാര്യയും മകനും വന്ന് ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നതായും സഭാംഗങ്ങള്‍ അറിയിച്ചു. അത്താഴംകഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതാണെന്നും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നുമാണ് ഭാര്യയുടെവിശദീകരമം. ഹൈന്ദവാചാരപ്രകാരമാണ് സംസ്‌കാരം നടത്തിയത്. സഭാംഗങ്ങളെ ആരെയും മരണം അറിയിക്കാതിരുന്നതും ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിന്‍െ പേരില്‍ അടുത്തബന്ധുക്കളില്‍ നിന്ന് തുടര്‍ച്ചയായി ഭീഷണി നേരിട്ടിരുന്നതുമാണ് മരണത്തില്‍ സംശയിക്കാന്‍ കാരണമായിരിക്കുന്നത്.

ഓപ്പണ്‍ ഡോര്‍സ് 2022 ലെ റിപ്പോര്‍ട്ട് പ്രകാരം ക്രൈസ്തവപീഡനം അനുഭവിക്കുന്ന രാജ്യങ്ങളുടെ പ്ട്ടികയില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.