പ്രാര്‍ത്ഥനാസമ്മേളനത്തിന് പോയ എഴുപതോളം ക്രൈസ്തവരെ ഹിന്ദുതീവ്രവാദികള്‍ ആക്രമിച്ചു

കോയമ്പത്തൂര്‍: പ്രാര്‍ത്ഥനാസമ്മേളനത്തിനായി വീട്ടില്‍ നിന്ന് പുറപ്പെട്ട എഴുപതോളം പേര്‍ ഹിന്ദുതീവ്രവാദികളുടെ അക്രമങ്ങള്‍ക്ക് ഇരകളായി. കോയമ്പത്തൂരിലാണ് സംഭവം.

ഇന്ത്യയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന മതതീവ്രവാദത്തിനെതിരെയും ഇന്ത്യയില്‍ സമാധാനം പുലരുന്നതിനുവേണ്ടിയും സംഘടിപ്പിച്ചിരുന്ന ഒരു പ്രാര്‍ത്ഥനാസമ്മേളനത്തില്‍ പങ്കെടുക്കാനായി പോകുകയായിരുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്. ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം ബൈക്കുകളിലെത്തിയ മൂവര്‍സംഘമാണ് സുവിശേഷപ്രവര്‍ത്തകരെ ആക്രമിച്ചത്. ആക്രമിക്കപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.

സംഘത്തിലുണ്ടായിരുന്ന സുവിശേഷപ്രഘോഷകന്‍ അപ്പോള്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു ലക്ഷത്തോളം പേര്‍പങ്കെടുക്കുന്ന പ്രാര്‍ത്ഥനാസമ്മേളനമായിരുന്നു സംഘടിപ്പിച്ചിരുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.