സുവിശേഷപ്രഘോഷകര്‍ക്ക് ഹൈന്ദവതീവ്രവാദികളില്‍ നിന്ന് ഭീഷണി വര്‍ദ്ധിക്കുന്നു; ക്രൈസ്തവര്‍ ഭീതിയില്‍

ഛത്തീസ്ഘട്ട്: ഇന്ത്യയില്‍ സുവിശേഷപ്രഘോഷകര്‍ക്ക് ഹൈന്ദവതീവ്രവാദികളില്‍ നിന്ന് ഭീഷണി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. നിരവധി പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ക്കും സുവിശേഷപ്രഘോഷകര്‍ക്കും ഭീഷണികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

ജൂലൈ നാലിനാണ് ഇതില്‍ ആദ്യത്തെ സംഭവം. പാസ്റ്റര്‍ ഫിറോസ് തന്റെ വീട്ടില്‍ നടത്തിയപ്രാര്‍ത്ഥനാസമ്മേളനത്തിന് നേരെ നാല്പതോളം പേരടങ്ങുന്ന ഹൈന്ദവതീവ്രവാദികള്‍ എത്തുകയും ക്രൈസ്തവിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് അക്രമികളെയല്ല പാസ്റ്ററെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സഭാനേതാക്കന്മാരുടെ ഇടപെടലിനെ തുടര്‍ന്ന് പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു.

ജൂലൈ ഏഴിനാണ് മറ്റൊരു സംഭവം നടന്നത്. പാസ്റ്റര്‍ രമേഷ് മാനിക്ക്പൂര്‍ തന്റെ വീട്ടില്‍വിശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹൈന്ദവസംഘം മുദ്രാവാക്യം വിളിച്ച് അവിടേക്ക് വന്നതും ഹൈന്ദവദൈവങ്ങള്‍ക്ക് സ്തുതിപാടിയതും. മതപരിവര്‍ത്തനം അവര്‍ അദ്ദേഹത്തിന് നേരെ ആരോപിക്കുകയും മകനെ അടിക്കുകയും ചെയ്തു.

നൂറുപേരടങ്ങുന്ന സംഘമായിരുന്നു അതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പാസ്റ്റര്‍ മോസസ് ലോഗന്‍ പങ്കുവച്ചതും സമാനമായ അനുഭവം തന്നെയായിരുന്നു. ഹൈന്ദവതീവ്രവാദികളില്‍ നിന്ന് തനിക്കും എതിര്‍പ്പുകളും ഭീഷണികളും ഉണ്ടാകുന്നതായി അദ്ദേഹം അരിയിച്ചു.

സമീപഭാവിയില്‍ പ്രാര്‍ത്ഥനാസമ്മേളനങ്ങളോ സുവിശേഷപ്രഘോഷണമോ നടത്തുക എന്നത് അസാധ്യമായ കാര്യമായിരിക്കുമെന്നും ഇവര്‍ ഭയപ്പെടുന്നുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.