എരിത്രിയായിലെ ജയിലില്‍ നിന്ന് 70 ക്രൈസ്തവര്‍ മോചിതരായി

എരിത്രിയ: വിവിധ ക്രൈസ്തവവിഭാഗങ്ങളില്‍ പെട്ട 70 പേര്‍ എരിത്രിയായിലെ ജയിലില്‍ നിന്ന് മോചിതരായി. കുറ്റം ചുമത്താതെയും വിചാരണ നടത്താതെയും അകാരണമായും ദശാബ്ദങ്ങളായി ജയിലില്‍ അടയ്ക്കപ്പെട്ടവരായിരുന്നു ഇവരെന്ന് വാര്‍ത്തയില്‍ പറയുന്നു.

സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ മോചിതരായവരില്‍ പെടുന്നു. മൂന്നു ജയിലുകളില്‍ നിന്നാണ് തടവുകാരെ വിട്ടയച്ചിരിക്കുന്നത്. യുകെ കേന്ദ്രമായുള്ള ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സെപ്തംബറില്‍ മുതല്‍ ജയിലില്‍ അടച്ചിരുന്ന ആറു സ്ത്രീ തടവുകാരെ ജനുവരി 27 ന് വിട്ടയച്ചിരുന്നു. പരസ്യമായി ആരാധന നടത്തിയെന്നും സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നുമായിരുന്നു കേസ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.