ക്രിസ്മസിനൊരുങ്ങാം ഈ നല്ല തീരുമാനങ്ങളോടെ

ഏറ്റവും സന്തോഷം പകരുന്ന ആഘോഷങ്ങളിലൊന്നാണ് ക്രിസ്തുമസ്. പ്രകൃതി തന്നെ ആ വിധത്തിലാണ് അണിഞ്ഞൊരുങ്ങുന്നത്. പ്രകൃതിയുടെ ആ സന്തോഷം നമ്മുടെ ഹൃദയങ്ങളിലും നിറയാറുണ്ട്.

അതുകൊണ്ടാണ് നോമ്പെടുത്തും ഭക്ത്യാനു,ഷ്ഠാനങ്ങളില്‍ മുഴുകിയും നാം ക്രിസ്തുമസിനെ വരവേല്ക്കുന്നത്. ഈ കാലയളവില്‍ നാം പല നല്ല തീരുമാനങ്ങളും എടുക്കാറുണ്ട്. ഭക്ഷണകാര്യങ്ങളില്‍ മുതല്‍ മറ്റ് പല കാര്യങ്ങളില്‍ വരെ. എന്നാല്‍ അവയെല്ലാം ഇരുപത്തിയഞ്ച് ദിവസം മാത്രം ഒതുങ്ങിപ്പോകുകയല്ലേ ചെയ്യുന്നത്?

പക്ഷേ ജീവിതാവസാനം വരെ തുടര്‍ന്നുപോരേണ്ട ചില നല്ല രീതികള്‍ക്ക് തുടക്കം കുറിക്കാനായിരിക്കണം നാം ഈ ദിവസങ്ങളില്‍ ശ്രമിക്കേണ്ടത്. ഒന്നാമത് ഇപ്പോള്‍ നാം ചെയ്തുതുടങ്ങിയിരിക്കുന്ന കാരുണ്യപ്രവൃത്തികള്‍ തുടര്‍ന്നുകൊണ്ടുപോകുക. 25 ാം തീയതി രാവിലെ വരെ എന്നതിന് അപ്പുറത്തേക്ക് നമ്മുടെ സല്‍പ്രവൃത്തികള്‍ വ്യാപിപ്പിക്കുക. വര്‍ഷം മുഴുവന്‍ ക്രിസ്തുമസ് ആകത്തക്കവിധത്തില്‍ ചിലതിനൊക്കെ തുടക്കം കുറിക്കുക. നമ്മുടെ മക്കള്‍ നമ്മുടെ ഈ മാതൃക കണ്ടാണല്ലോ വളരുന്നത്. അപ്പോള്‍ അവരുടെ മനസ്സിലേക്കും ഈ നന്മകള്‍ കടന്നുചെല്ലും.

നമുക്കാവശ്യമില്ലാത്തവയായിരിക്കരുത് നാം മറ്റുള്ളവര്‍ക്കായി നല്‌കേണ്ടത്. ക്രിസ്തുമസ് കാലത്ത് പല സ്ഥലങ്ങളിലും വസ്ത്രശേഖരണം നടത്താറുണ്ട്. അങ്ങനെ കൊടുക്കുമ്പോള്‍ നമുക്കാവശ്യമില്ലാത്തതല്ല കൊടുക്കേണ്ടത് ഒന്നുകില്‍ ഏറ്റവും നല്ലത് കൊടുക്കു. അല്ലെങ്കില്‍ പുതുതായി വാങ്ങികൊടുക്കൂ.

ഇത്തരം നല്ല തീരുമാനങ്ങളോടെയാവട്ടെ നമ്മുടെ ക്രിസ്തുമസ് ഒരുക്കങ്ങള്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.