ഉണ്ണീശോയ്ക്ക് ഒരു സമ്മാനം- മനോഹരമായ ഒരു ക്രിസ്തുമസ് ഗാനം കൂടി

ക്രിസ്തുമസ് കാലത്ത് നിരവധി ഭക്തിഗാനങ്ങള്‍ പുറത്തിറങ്ങാറുണ്ട്. ലോകരക്ഷകനായ ക്രിസ്തുവിനെ വാഴ്ത്തിപാടാനുളള അവസരമായിട്ടാണ് അതിനെ ഓരോരുത്തരും ഉപയോഗിക്കുന്നത്. ഹൃദയത്തിലെ നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കാനുള്ള ഒരു അവസരം.

അതോടൊപ്പം ക്രിസ്തുമസിന്റെ ലാളിത്യത്തെയും ഹൃദയവിശുദ്ധിയെയും അവ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇങ്ങനെയുളള അനേകം ഗാനങ്ങള്‍ക്കിടയിലേക്കാണ് ഇമ്മാനുവല്‍ ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ഉണ്ണീശോയ്ക്ക് ഒരു സമ്മാനം എന്ന ഗാനം വ്യത്യസ്തമാകുന്നത്.

ഒരേ സമയം ലളിതവും തത്വചിന്തോദ്ദീപകവുമായ ഗിരീഷ് പീറ്ററിന്റെ വരികള്‍ ശ്രോതാക്കളെ ക്രിസ്തുമസിന്റെ ചൈതന്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നവയാണ്. ആശകളാല്‍ അലയുന്ന ആടുകള്‍ പോലെ തുടങ്ങിയ വരികളുടെ ചാരുത പ്രത്യേകം എടുത്തുപറയണം. ജോണ്‍സണ്‍ കുണ്ടുകുളമാണ് ഈ വരികള്‍ക്ക് സംഗീതം നല്കിയിരിക്കുന്നത്.

ഡിറ്റി മരിയ ഡൊമനിക്കിന്റെ ശബ്ദസൗന്ദര്യത്തിലാണ് ഈ ഗാനം നമ്മെ തേടിവന്നിരിക്കുന്നത്. ക്രിസ്തുമസ് കഴിഞ്ഞാലും ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ഓര്‍മ്മകളെ ഉണര്‍ത്താന്‍ കഴിയുന്ന വിധത്തില്‍ എക്കാലവും ഈ ഗാനം നമ്മുടെ ഓരോരുത്തരുടെയും ചുണ്ടുകളിലുണ്ടായിരിക്കുമെന്നത് നിശ്ചയമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.