പരിശുദ്ധ അമ്മയുടെയും ഉണ്ണീശോയുടെയും പെയ്ന്റിംങ് ക്രിസ്തുമസ് പോസ്റ്റല്‍ സ്റ്റാമ്പാകുന്നു

വാഷിംങ്ടണ്‍: പതിനെട്ടാം നൂറ്റാണ്ടിലെ പ്രശസ്തമായ പെയ്ന്റിങ് ക്രിസ്തുമസ് സ്റ്റാമ്പാക്കി മാറ്റി യുഎസ് പോസ്റ്റല്‍ സര്‍വീസ്. പതിനെട്ടാം നൂറ്റാണ്ടില്‍ വരച്ചതെന്ന് വിശ്വസിക്കപ്പെടുന്ന അജ്ഞാതകര്‍ത്താവായ ചിത്രകാരന്റെ പെയിന്റിങാണ് സ്റ്റാമ്പായി മാറ്റുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ മെട്രോപ്പോലീറ്റന്‍ ആര്‍ട് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന പെയ്ന്റിംങ് അറിയപ്പെടുന്നത് ഔര്‍ ലേഡി ഓഫ് ഗുവാപുലോ എന്നാണ്.

പെറുവില്‍ നിന്നാണ് ചിത്രരചന. സ്റ്റാമ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ഗ്രെഗ് ബ്രീഡിങ് ആണ്. േ്രഗ മെറ്റാലിക് ബോര്‍ഡറില്‍ തയ്യാറാക്കിയിരിക്കുന്ന സ്റ്റാമ്പില്‍ കറുത്ത അക്ഷരങ്ങളില്‍ മുകളിലായി ക്രിസ്തുമസ് എന്ന് എഴുതിയിരിക്കുന്നു.

ഇക്വഡോറിലെ ആദ്യ മരിയന്‍ ദേവാലയമാണ് ഔര്‍ ലേഡി ഓഫ് ഗുവാപുലോ. ഒക്ടോബര്‍ 20 ന് പുതിയ സ്റ്റാമ്പ് പ്രകാശനം ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.