ക്രിസ്തുമസ് നക്ഷത്രത്തിന് പകരം മകര നക്ഷത്രം തൂക്കണമെന്ന് ഹിന്ദുത്വവാദികള്‍

ക്രിസ്തുമസ് കാലത്ത് ജാതിയോ മതമോ നോക്കാതെ എല്ലാ വീടുകളിലും നക്ഷത്രം തൂക്കുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ ഇത്തവണ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ക്ക് പകരം ഹിന്ദുവീടുകളില്‍ മകരനക്ഷത്രം തൂക്കണമെന്ന ആഹ്വാനവുമായി തീവ്രഹിന്ദുത്വവാദികള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ചില ഫേസ്ബുക്ക് പേജുകളിലാണ് ഇത്തരമൊരു ആഹ്വാനവുമായി തീവ്രഹിന്ദുത്വവാദികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മകര നക്ഷത്രം വില്പനയ്ക്കുണ്ടെന്നും ആവശ്യക്കാര്‍ ബന്ധപ്പെടണമെന്നും ചില പേജുകളില്‍ കാണുന്നു.

മകരനക്ഷത്രം തൂക്കണമെന്ന ആഹ്വാനത്തിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.