ലൈംഗികപീഡനങ്ങള്‍ തുടച്ചുനീക്കുന്നതില്‍ സഭ പ്രതിജ്ഞാബദ്ധം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ലൈംഗികപീഡനത്തിന്റെ ഇരകളായവരോടുള്ള ഐകദാര്‍ഢ്യം വീണ്ടും പ്രഖ്യാപിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരമൊരു തിന്മ തുടച്ചുനീക്കുന്നതില്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

മുന്‍ കര്‍ദിനാള്‍ മക്കാറിക്കിനെതിരെയുള്ള ലൈംഗികപീഡന ആരോപണങ്ങളെക്കുറിച്ചുളള വിശദമായ പഠനം പ്രസിദ്ധീകരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു പാപ്പ.പൊതുദര്‍ശന വേളയിലാണ് പാപ്പ ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ചയായിരുന്നു കര്‍ദിനാള്‍ മക്കാറിക്കിനെക്കുറിച്ചുളള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

വളരെ ദു:ഖകരമായ റിപ്പോര്‍ട്ട് എന്നാണ് പാപ്പ അതിനെ വിശേഷിപ്പിച്ചത്. തുടര്‍ന്ന് ലൈംഗികപീഡനത്തിന്റെ ഇരകള്‍ക്ക് വേണ്ടി പാപ്പ ഒരുനിമിഷം മൗനമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

പ്രാര്‍ത്ഥിക്കുന്നില്ലെങ്കില്‍ നമുക്ക് ജീവിതത്തില്‍ മുന്നോട്ടുപോകാനുള്ള ശക്തി ലഭിക്കുകയില്ല. പ്രാര്‍ത്ഥന എന്നത് ജീവിതത്തില്‍ ഓക്‌സിജന്‍ പോലെയാണ്. പ്രാര്‍ത്ഥന വഴി നാം എപ്പോഴും പരിശുദ്ധാത്മാവിന്റെ സാന്നിധ്യം അനുഭവിക്കുന്നു. ഇക്കാരണത്താലാണ് താന്‍ പ്രാര്‍ത്ഥനയെക്കുറിച്ച് കൂടുതല്‍ സംസാരിക്കുന്നതെന്നും പാപ്പ വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.