ചര്‍ച്ച് ആക്ട്, കെസിബിസി ഈ മാസം നിലപാട് സ്വീകരിക്കും


കൊച്ചി: ചര്‍ച്ച് ആക്ടിനെക്കുറിച്ചുള്ള ചര്‍ച്ചകളും വിവാദങ്ങളും മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ ഇതുസംബന്ധിച്ച് കെസിബിസി യോഗം ചേര്‍ന്ന് ചര്ച്ച് ആക്ട് സംബന്ധിച്ച് നിലപാട് സ്വീകരിക്കും. വ്യവസ്ഥാപിതമായ കാനന്‍ നിയമങ്ങളുടെയും രാജ്യത്ത് നിലവിലുള്ള നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് സഭ പ്രവര്‍ത്തിക്കുന്നതും സഭ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതും. ഇക്കാര്യത്തില്‍ ഇനിയും മറ്റൊരു നിയമത്തിന്റെ ആവശ്യമില്ലെന്നാണ് സഭയുടെ നിലപാട്.

ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന് ശഠിക്കുന്നതിന് പിന്നില്‍ സഭയെ എതിര്‍ക്കുന്ന പ്രതിലോമ ശക്തികളാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംശയം പ്രകടിപ്പിച്ചു.

ചങ്ങനാശ്ശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ എസ്ബി കോളജിലെ മോണ്‍. കല്ലറയ്ക്കല്‍ ഹാളില്‍ നടത്തിയ ന്യൂനപക്ഷാവകാശ സംരക്ഷണ സംഗവും ബിഷപ് മാര്‍ കാളാശ്ശേരി ചരമസപ്തതി ആചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു മാര്‍ ആലഞ്ചേരി ഇപ്രകാരം പറഞ്ഞത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.