ദേവാലയം ആക്രമിച്ച സംഭവം: നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ക്രൈസ്തവര്‍

ഉത്തരാഖണ്ഡ്: ദേവാലയം ആക്രമിക്കുകയും വിശ്വാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാരായവര്‍ക്ക് നേരെ നടപടികളെടുക്കണമെന്ന് ക്രൈസ്തവര്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ മൂന്നിന് ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കി ടൗണിലെ ദേവാലയത്തിന് നേരെയാണ് ആക്രമണം നടന്നത്. പ്രഭാതപ്രാര്‍ത്ഥനയ്ക്ക ഒരുമിച്ചുചേര്‍ന്ന വിശ്വാസികളെയാണ് അക്രമികള്‍ മര്‍ദ്ദിച്ചത്. ഇതില്‍ മൂന്നു സ്ത്രീകളുടെ നില ഗുരുതരമാണ്.

മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു അക്രമം. മുദ്രാവാക്യം വിളിച്ചുവന്ന സംഘത്തില്‍ 200 ഓളം പേരുണ്ടായിരുന്നു. ഭാരതീയ ജനതാപാര്‍ട്ടിയുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും ബജ്രംഗദളിന്റെ അനുഭാവികളായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും തങ്ങള്‍ക്ക്‌സുരക്ഷ ഉറപ്പുവരുത്തണമെന്നും ക്രൈസ്തവര്‍ ആവശ്യപ്പെട്ടു.

മതപരിവര്‍ത്തന നിയമം നടപ്പില്‍വരുത്തിയ ഒമ്പതാമത് ഇന്ത്യന്‍ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.