കത്തോലിക്കാ ദേവാലയം ആക്രമിച്ച ആള്‍ അറസ്റ്റിലായി

ലൂസിയാന: ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി കാത്തലിക് ചര്‍ച്ച് ആക്രമിച്ച ആള്‍ അറസ്റ്റിലായി. രണ്ടു മണിക്കൂര്‍ നേരത്തെ ആക്രമണത്തില്‍ ആറു ജനാലകള്‍, നിരവധി വാതിലുകള്‍, ഇടവകമൈതാനത്തെ നിരവധി രൂപങ്ങള്‍ എന്നിവയാണ് തകര്‍ക്കപ്പെട്ടത്.

സെപ്തംബര്‍ ഒമ്പതിന് വെളുപ്പിനായിരുന്നു സംഭവം. എന്നാല്‍ തത്സമയം അക്കാര്യം ആരും അറിഞ്ഞില്ല. സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആക്രമണ വിവരം പുറത്തറിഞ്ഞത്. ചാന്‍ഡെലര്‍ ഡി ജോണ്‍സണ്‍ എന്ന 23 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമിയുടെ ഉദ്ദേശ്യം വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ലൗറ ചുഴലിക്കാറ്റില്‍ പോലും കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലാത്ത ദേവാലയത്തിലാണ് ഇപ്പോള്‍ അക്രമിയുടെ വിളയാട്ടം മൂലം കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.