38 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ദേവാലയ മണി ക്രിസ്തുമസ് ദിനത്തില്‍ മുഴങ്ങും

സിംല: സിംലയിലെ ക്രൈസ്തവവിശ്വാസത്തിന്റെ നാഴികക്കല്ലായ ക്രൈസ്റ്റ് ചര്‍ച്ചിലെ ദേവാലയ മണികള്‍ 38 വര്‍ഷങ്ങള്‍ക്ക് ശേഷം നാളെ ക്രിസ്തുമസ് ദിനത്തില്‍മ ുഴങ്ങും. കേടുപാടുകളെ തുടര്‍ന്ന് വര്‍ഷങ്ങളായി നിലച്ച അവസ്ഥയിലായിരുന്നു മണി. ആവശ്യമായ പാര്‍ട്‌സുകള്‍ കിട്ടാതെ വന്നതും സാമ്പത്തികമില്ലാത്തതുമാണ് ഈ നീണ്ടവര്‍ഷങ്ങള്‍ മണിയെ നിശ്ശബ്ദമാക്കിയത്.

തങ്ങളുടെ കുട്ടിക്കാലത്ത് ഈ മണിനാദം കേട്ടുണര്‍ന്നതിന്റെ ഓര്‍മ്മകള്‍ പല മുതിര്‍ന്നവരും പങ്കുവച്ചു.

നോര്‍ത്ത് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ദേവാലയമാണ് ക്രൈസ്റ്റ് ചര്‍ച്ച്. 1857 ല്‍ ബ്രിട്ടീഷുകാരാണ് ദേവാലയം പണികഴിപ്പിച്ചത്. 1844 ല്‍ നിര്‍മ്മാണം ആരംഭിച്ച ദേവാലയം 1857 ല്‍ പൂര്‍ത്തിയായി. അമ്പതിനായിരം രൂപയായിരുന്നു നിര്‍മ്മാണച്ചെലവ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.