മാതാവിന്റെ ഏഴു വ്യാകുലങ്ങളുടെ തിരുനാള്‍ ദിനത്തില്‍ മെക്‌സിക്കോയില്‍ ഉപവാസ പ്രാര്‍ത്ഥന

മെക്‌സിക്കോ: കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മെക്‌സിക്കോ സഭ ഏപ്രില്‍ മൂന്ന് വെള്ളിയാഴ്ച പൊതു ഉപവാസദിനമായി പ്രഖ്യാപിച്ചു. നോമ്പിലെ വെള്ളിയാഴ്ച പൊതുവെ ഉപവാസദിനമാണെങ്കിലും പ്രസ്തുത ദിവസത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. മാതാവിന്റെ ഏഴു വ്യാകുലങ്ങളുടെ തിരുനാള്‍ ദിനമാണ് ഏപ്രില്‍ 3.

മാര്‍ച്ച് 29 നാണ് ഇതുസംബന്ധിച്ച് രൂപത പ്രസ്താവന പുറപ്പെടുവിച്ചത്. ഉപവാസത്തിനും ഓണ്‍ലൈനിലുള്ള ആരാധനയിലും എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് മെക്‌സിക്കന്‍ ബിഷപ്‌സിന്റെ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ ആഹ്വാനം ചെയ്തു. ദൈവവചനം നമ്മെ എല്ലാവരെയും മനപ്പരിവര്‍ത്തനത്തിന് ക്ഷണിക്കുന്നു. നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് ഉപവസിച്ചു പ്രാര്‍ത്ഥിക്കാം. പ്രസ്താവന പറയുന്നു.

ഹെല്‍ത്ത് സെക്രട്ടറി ഹുഗോ ലോപ്പസ് നല്കിയ വിവരമനുസരിച്ച് മെക്‌സിക്കോയില്‍ 1094 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് 28 കോവിഡ് മരണങ്ങളും നടന്നിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.