സാമ്പത്തിക പ്രതിസന്ധി, വെനിസ്വേലയില്‍ സഭയും ദുരിതത്തില്‍


കാരക്കാസ്: വെനിസ്വേല നേരിടുന്ന സാമ്പത്തികപ്രതിസന്ധി രാജ്യത്തെയാകമാനം ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സഭയും കുഴപ്പത്തില്‍ അകപ്പെട്ടിരിക്കുകയാണെന്ന് കര്‍ദിനാള്‍ ജോര്‍ജ് സാവിനോ.

ഭക്ഷണത്തിനും മരുന്നിനും ജനങ്ങള്‍ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ സഭയും നേരിടുന്നുണ്ട്, ഏറ്റവും അധികം ക്ഷാമം നേരിടുന്നത് ഭക്ഷണത്തിനും മരുന്നിനുമാണ്.

പാചകവാതകം ലഭിക്കാത്തത് വൈദികരുടെ ജീവിതത്തിനും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. വൈദ്യുതിയോ യാത്രസൗകര്യങ്ങളോ ഇല്ലാത്തതിന്റെ പേരില്‍ പല ആരാധനകര്‍മ്മങ്ങളും നിര്‍ത്തലാക്കിയിരിക്കുകയാണ്. ദേവാലയങ്ങളില്‍ പങ്കെടുക്കാന്‍ വരുന്നവിശ്വാസികള്‍ക്ക് സുരക്ഷാസംബന്ധമായ ആകുലതകളുമുണ്ട്.

തൊഴിലില്ലായ്മയ്ക്കും അഴിമതിക്കും പുറമെ വ്യാപകമായ അക്രമവും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് സഭ നിലയുറപ്പിച്ചിരിക്കുന്നത്,

എന്നാല്‍ മിഷനറിമാരെ നിര്‍ബന്ധിതമായി രാജ്യത്ത് നിന്ന് ഓടിച്ചുവിടാനും ശ്രമം നടക്കുന്നുണ്ട്. ഇതാണ് യഥാര്‍ത്ഥത്തില്‍ ദുരന്തം, സഭയ്‌ക്കൊരിക്കലും തന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും നിര്‍ത്തിവയ്ക്കാന്‍ കഴിയുകയില്ല.

ദിനംപ്രതി വെനിസ്വേലയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.