ലൈംഗികത വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ക്ക് മാത്രം: ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്

ലണ്ടന്‍: ലൈംഗികത വിവാഹിതരായ സ്ത്രീപുരുഷ ദമ്പതികള്‍ക്ക് മാത്രമായിട്ടുള്ളതാണെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപനം. സിവില്‍ പാര്‍ട്ണര്‍ഷിപ്പ്‌സ്- ഫോര്‍ സെയിം സെക്‌സ് ആന്റ് ഓപ്പസിറ്റ് സെക്‌സ് കപ്പിള്‍സ്, എ പാസ്റ്ററല്‍ സ്റ്റേറ്റ്‌മെന്റ് ഫ്രം ദ ഹൗസ് ഓഫ് ബിഷപ്‌സ് ഓഫ് ദ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് എന്ന പേരിലുള്ള അജപാലനക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇതോടെ വിവാഹവും സിവില്‍ പാര്‍ട്ട്ണര്‍ഷിപ്പും തമ്മിലുള്ള വ്യത്യാസം കൃത്യമായി വ്യക്തമാക്കിയിരിക്കുകയാണ്. സ്വവര്‍ഗ്ഗദമ്പതികള്‍ക്ക് മാത്രമായി 2004 ല്‍നിര്‍മ്മിച്ചതായിരുന്നു സിവില്‍ പാര്‍ട്ട്‌ണേഴ്സ്ഷിപ്പ്. നിയമപരമായി ഇത് വിവാഹത്തില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു .

സ്വവര്‍ഗ്ഗദമ്പതികള്‍ക്ക് നിയമപരമായി വിവാഹം കഴിക്കാനുള്ള അവകാശം ഇംഗ്ലണ്ട് ആന്റ് വെയില്‍സില്‍ 2013 മുതല്‍ നല്കിവന്നിരുന്നു. വിവാഹബന്ധത്തിന് വെളിയിലുള്ള ലൈംഗികബന്ധങ്ങള്‍ മനുഷ്യവംശത്തെക്കുറിച്ച് ദൈവത്തിനുള്ളപദ്ധതിയുള്ള പരാജയമായിട്ടും അജപാലനക്കുറിപ്പില്‍ പറയുന്നു.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വിവാഹിതരായ സ്ത്രീപുരുഷന്മാരെ ഒന്നുപോലെ പൗരോഹിത്യത്തിനും മെത്രാന്‍സ്ഥാനത്തേക്കും പരിഗണിക്കുന്നുമുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.