അതിഥി തൊഴിലാളികള്‍ക്കായി വാതില്‍ മലര്‍ക്കെ തുറന്നു കൊടുത്ത് റൊസാരിയോ കത്തീഡ്രല്‍

മാംഗ്ലൂര്‍: അതിഥി തൊഴിലാളികളെ താമസിപ്പിക്കാനായി പള്ളിയോ സ്‌കൂളോ വിട്ടുനല്കാമോയെന്ന ജില്ലാഭരണകൂടത്തിന്റെ ചോദ്യത്തിന് മുമ്പില്‍ റൊസാരിയോ കത്തീഡ്രല്‍ വികാരി ഫാ. ജെ ബി ക്രാസ്റ്റായ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. രൂപതയുടെ കീഴിലുള്ള മൂന്ന് സ്‌കൂളും ഓഡിറ്റോറിയവും അദ്ദേഹം അതിഥി തൊഴിലാളികള്‍ക്കായി വിട്ടുനല്കി.

മെയ് 13 ന് ദേവാലയവാതിലുകള്‍ തുറന്നുകൊടുത്തത് 800 കുടിയേറ്റ തൊഴിലാളികള്‍ക്കുവേണ്ടിയായിരുന്നു. ജന്മനാട്ടിലേക്ക് പോകുന്നതിന് മുമ്പ് ഏതാനും ദിവസത്തേക്ക് മാത്രമാണ് ഇവരെ ഇവിടെ താമസിപ്പി്ച്ചിരിക്കുന്നതെന്ന് അച്ചന്‍ വ്യക്തമാക്കി. എല്ലാവരും വാടിത്തളര്‍ന്നാണ് ഇവിടെയെത്തിയതും. ജാര്‍ഖണ്ഡ്, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കുള്ള 400 കുടിയേറ്റ തൊഴിലാളികളെയാണ് ദേവാലയത്തില്‍ താമസിപ്പിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.