സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചുളള സഭാ പ്രബോധനത്തില്‍ മാറ്റമില്ല: മാര്‍ ജോസഫ് പാംപ്ലാനി

കൊച്ചി: കുടുംബജീവിതത്തെക്കുറിച്ചും സ്വവര്‍ഗ്ഗലൈംഗികതയെക്കുറി്ച്ചും കത്തോലിക്കാസഭയുടെ പ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്ന് കെ.സി.ബി.സി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. സ്വവര്‍ഗ്ഗവിവാഹത്തിന്റെ സാധുതയെ ഫ്രാന്‍സിസ് മാര്‍പാപ്പ ന്യായീകരിച്ചു എന്ന വാര്‍ത്തയെക്കുറിച്ച് സി ന്യൂസിനോട്പ്രതികരിക്കുകയായിരുന്നു മാര്‍ പാംപ്ലാനി.

സഭയുടെ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളായ വിവാഹം, കുടുംബജീവിതം എന്നിവയെക്കുറിച്ചുള്ള പ്രബോധനങ്ങള്‍ ഡോക്യുമെന്ററികളിലൂടെയല്ല സഭ നല്കുന്നത്. അജപാലന ആഭിമുഖ്യത്തെക്കുറിച്ച് മാര്‍പാപ്പ നല്കുന്ന നിരീക്ഷണം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.