ദേവാലയമണികളുടെ ആത്മീയശക്തിയെക്കുറിച്ച് അറിയാമോ?

ദേവാലയമണികള്‍ ആദ്യമായി മുഴങ്ങിത്തുടങ്ങിയത് അഞ്ചാം നൂറ്റാണ്ടുമുതല്ക്കാണെന്നാണ് ചില സൂചനകള്‍ വ്യക്തമാക്കുന്നത്. മൊണാ്‌സ്ട്രികളുമായി ബന്ധപ്പെട്ടായിരുന്നു അത്. ആശ്രമത്തിലെ വിവിധ അംഗങ്ങളെ പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചുകൂട്ടുന്നതിന് വേണ്ടിയായിരുന്നു അന്ന് മണി മുഴങ്ങിയത്. പിന്നീടാണ് ദേവാലയങ്ങളില്‍ മണി മുഴങ്ങിത്തുടങ്ങിയത്. വിശുദ്ധ കുര്‍ബാനയ്ക്കായി ആളുകളെ ഒരുമിച്ചുചേര്‍ക്കുന്നതിനായിരുന്നു ഇത്.

അതെന്തായാലും ദൈവാലയമണികള്‍ക്ക് വലിയൊരു ആത്മീയശക്തിയുണ്ട് പുതുതായിഒരു മണി പള്ളിയില്‍ തൂക്കുന്നതിന് മുമ്പ് മെത്രാനോ വൈദികനോ അത് വെഞ്ചിരി്ക്കാറുണ്ട്. വെഞ്ചിരിക്കുമ്പോള്‍ ദൈവികശക്തി ഇവിടെ പ്രകടമാകാന്‍ വൈദികന്‍പ്രാര്‍തഥിക്കുന്നുണ്ട്്.

ചുരുക്കത്തില്‍ ദേവാലയമണികള്‍ക്ക് വലിയൊരു ശക്തിയുണ്ട് അതുകൊണ്ട് അടുത്തതവണ ദേവാലയമണികള്‍ മുഴങ്ങുമ്പോള്‍ ദൈവത്തെ സ്മരിക്കുകയും ദേവാലയമണികളുടെ ആത്മീയശക്തിമനസ്സിലാക്കുകയുംവേണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.