പള്ളി പൊളിച്ച സംഭവം; സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്ന് അരവിന്ദ് കേജരി വാള്‍

ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള ഛത്തര്‍പൂരില്‍ പള്ളി പൊളിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി വികസന അതോറിറ്റിയാണ് നടപടി സ്വീകരിച്ചതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍. വിശ്വാസികള്‍ക്ക് നീതിലഭിക്കാന്‍ ഒപ്പം നില്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹൈക്കോടതിയുടെ വിലക്ക് നിലനില്‍ക്കെ പള്ളി പൊളിച്ചതെങ്ങനെയെന്ന് പരിശോധിക്കുമെന്നും അറിയിച്ചു.

ഇടവകാംഗം നല്കിയ സ്ഥലത്ത് 2011 ലാണ് ലിറ്റില്‍ ഫഌവര്‍ ദേവാലയം നിര്‍മ്മിച്ചത്. ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ ഇടവകകളിലൊന്നാണ് ഇത്. 450 ലേറെ കുടുംബങ്ങള്‍ ഇടവകക്കാരായുണ്ട്, ഈ പള്ളിയില്‍ ആരാധന തടയുകയോ പള്ളി ഇടിച്ചുനിരത്തുകയോ ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകളെ മറികടന്നാണ് ഡല്‍ഹി റവന്യൂ ഉദ്യോഗസ്ഥര്‍ ദേവാലയം ഇടിച്ചുനിരത്തിയത്.

ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിലാണ് അനധികൃത നിര്‍മ്മാണം എന്നാരോപിച്ച് ദേവാലയം പൊളിച്ചുനീക്കിയത്. നിര്‍മ്മാണവുമായി ബനധപ്പെട്ട തര്‍ക്കം കോടതിയുടെ പരിഗണനയിലിരിക്കവെയായിരുന്നു ജില്ലാ ഭരണകൂടം നോട്ടീസ് നല്കി രണ്ടു ദിവസത്തിനുള്ളില്‍ ദേവാലയം പൊളിച്ചുമാറ്റിയത്.

നോട്ടീസിന് മറുപടി നല്കാന്‍ പോലും ഭരണകൂടം അവസരം നല്കിയില്ല. മാത്രവുമല്ല പള്ളിയോട് ചേര്‍ന്നുള്ള രണ്ടുകെട്ടിടങ്ങള്‍ ഭാഗികമായി മാത്രം പൊളിച്ച ശേഷമാണ് പളളിയുംഅനുബന്ധ കെട്ടിടങ്ങളും പൂര്‍ണ്ണമായും പൊളിച്ചത്. വിവേചപരമായ നടപടിയാണ് ഭരണകൂടത്തിന്റേതെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.