പ്രക്ഷോഭം; ആക്രമിക്കപ്പെട്ടത് ആറു സ്റ്റേറ്റുകളിലെ ദേവാലയങ്ങള്‍, ദൈവമില്ലെന്നും ദൈവം മരിച്ചുവെന്നും ചുവരെഴുത്തുകള്‍

വാഷിംങ്ടണ്‍: ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭപരിപാടികള്‍ക്കിടയില്‍ ആറു സ്റ്റേറ്റുകളിലെ നിരവധി കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം നടന്നു. കാലിഫോര്‍ണിയ, മിന്നേസോട്ട, ന്യൂയോര്‍ക്ക്, കെന്റുക്കി, ടെക്‌സാസ്, കോളോറാഡോ എന്നിവിടങ്ങളിലെ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്.

നിരവധി ദേവാലയങ്ങള്‍ക്കും കത്തീഡ്രലുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രല്‍ ബസിലിക്കയ്ക്ക് കൂടുതല്‍ നാശനഷ്ടമുണ്ടായി. ഡെന്‍വര്‍ കത്തീഡ്രലിന്റെയും റെക്ടറിയുടെയും ചുവരുകളില്‍ സ്േ്രപ പെയ്ന്റുകൊണ്ട് ദൈവം മരിച്ചു, ദൈവമില്ല എന്നീ മുദ്രാവാക്യങ്ങളും എഴുതിവച്ചിട്ടുണ്ട്. മതവിരുദ്ധമായ നിരവധി മുദ്രാവാക്യങ്ങള്‍ പല ദേവാലയങ്ങളുടെയും ചുമരുകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക് സെന്റ് പാട്രിക് കത്തീഡ്രലിന്റെ ചുമരുകളിലും നീതിയില്ല, സമാധാനമില്ല തുടങ്ങിയവയും എഴുതിവച്ചിട്ടുണ്ട്.

മെയ് 25നാണ് ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്തവര്‍ഗ്ഗക്കാരനെ പോലീസ് ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയത്. വംശഹത്യയുടെ പേരില്‍ ലോകം മുഴുവന്‍ ഈ കൊലപാതകത്തെ അപലപിച്ചിരുന്നു. അന്ന് തുടങ്ങിയ പ്രക്ഷോഭപരിപാടികള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.